കോട്ടയം ജില്ലയിൽ ഇന്ന് (04-12-2022); അറിയാൻ, ഓർക്കാൻ

kottayam-map
SHARE

ജില്ലാ യൂത്ത് ക്ലബ് അവാർഡ്

കോട്ടയം∙ യുവജനക്ഷേമം, കായികം, കല, ആരോഗ്യം വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികക്ഷേമം മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സംഘടനകൾക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേഷനുള്ള ക്ലബുകൾക്ക് അപേക്ഷിക്കാം. 2021 ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഡിസംബർ 15നകം അപേക്ഷിക്കണം. ഫോൺ: 0481 2565335.

ക്ഷേമപെൻഷൻ അപേക്ഷ 15 വരെ

കോട്ടയം∙ മറ്റ് പെൻഷനുകൾ ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട 60 വയസ്സ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രതിമാസ ക്ഷേമപെൻഷൻ ലഭിക്കുന്നതിന് 15 വരെ അപേക്ഷിക്കാം. നിലവിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകൾ മേഖലാ ഡപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം കാക്കനാട്, എറണാകുളം - 682030 എന്ന വിലാസത്തിൽ നൽകണം.  അപേക്ഷ ഫോറം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0484 2983130

ഗുണഭോക്തൃ സംഗമം 

പാമ്പാടി ∙  പഞ്ചായത്തിൽ ആട് വളർത്തൽ (വനിത) പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റിൽ പേരുള്ളവരും പദ്ധതി പ്രകാരം 2 പെണ്ണാടുകളെ വാങ്ങാൻ താൽപര്യം ഉള്ളവരും 8 ന് രാവിലെ 11 ന് മൃഗാശുപത്രിയിൽ നടക്കുന്ന ഗുണഭോക്തൃ സംഗമത്തിൽ പങ്കെടുക്കണം. ഇതിൽ നിന്നു വാർഡുതല മുൻഗണന അനുസരിച്ചു ഗുണഭോക്താക്കളെ തിര​ഞ്ഞെടുക്കും.

അഭിമുഖം 11 ന് 

കോത്തല ∙ ഗവ.ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു നാളെ രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം എത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.

പൊതുയോഗം ഇന്ന് 

അയർക്കുന്നം ∙ കൊങ്ങാണ്ടൂർ 150ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ മാസ പൊതുയോഗം ഇന്ന്  3.30 ന്  കരയോഗ മന്ദിരത്തിൽ പ്രസിഡന്റ് ജയമോഹൻ നായരുടെ അധ്യക്ഷതയിൽ ചേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS