തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ ദീപ ഉത്സവം നാളെ

ktm-image
തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപയ്ക്കായുള്ള ശരകൂടം നിർമാണം പുരോഗമിക്കുന്നു.
SHARE

തൃക്കൊടിത്താനം ∙ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ‘ദീപ’ നാളെ പുലർച്ചെ നടക്കും. ദീപയ്ക്കു വേണ്ടിയുള്ള ശരകൂട നിർമാണം അവസാനഘട്ടത്തിൽ. എണ്ണയിൽ മുക്കിയെടുക്കുന്ന 1008 ശരക്കോലുകൾ കുത്തിയ 251 ശരകൂടങ്ങളാണ് ദീപയ്ക്ക് അഗ്നിയിൽ ജ്വലിപ്പിക്കുന്നത്. കമുകിന്റെ വാരി ചെത്തി എടുത്ത് നിശ്ചിത അളവിൽ ചെറിയ ശരക്കോലുകൾ കീറി അതിൽ തിരശീല ചുറ്റിയ ശേഷം ഇവ സമചതുര ചട്ടത്തിൽ പിണ്ടി നാട്ടി വാഴപ്പോളകൾ കൊണ്ടു പൊതിഞ്ഞ ശരകൂടത്തിൽ കുത്തി നിറയ്ക്കും. തുടർന്ന് ഊരാണ്മക്കാരായ ബ്രാഹ്മണർ ശരകൂടങ്ങൾക്ക് അഗ്നി പകരും.

∙ക്ഷേത്രത്തിൽ ഇന്ന്:

∙ വൈകിട്ട് 4ന് ഓട്ടൻതുള്ളൽ – കലാമണ്ഡലം അരുൺ എസ്.കുമാർ.

∙5.30ന് കൊട്ടിപ്പാടി സേവ.

∙6.15ന് സേവ. സ്പെഷൽ നാഗസ്വരം ആൻഡ് തവിൽ – നെന്മാറ ബ്രദേഴ്സ്.

∙രാത്രി 10ന് 

സംഗീത സദസ്സ്.

∙11ന് പുറപ്പാട് എഴുന്നള്ളിപ്പ്. ആരമല മഹാദേവ ക്ഷേത്രത്തിൽ ഇറക്കിപ്പൂജ. 

ഇടവളഞ്ഞി പടിക്കൽ മേളം, പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, വടക്കോട്ട് എഴുന്നള്ളിപ്പ്, മുരിയൻ കുളങ്ങരയിൽ ഇറക്കിപ്പൂജ.

∙12.30ന് തൃശൂല ശങ്കരി – അവതരണം. ജയകേരള നൃത്ത കലാലയം

ദീപയുടെ ഐതിഹ്യം

പാണ്ഡവരിൽ 4 പേർക്ക് ഇഷ്ടപ്പെട്ട ആരാധനാ മൂർത്തിയെ ലഭിച്ചപ്പോൾ സഹദേവനു മാത്രം വിഗ്രഹം ലഭിച്ചിരുന്നില്ല. ഇഷ്ടപ്പെട്ട വിഗ്രഹം ലഭിക്കാൻ കഠിന തപസ്സ് അനുഷ്ഠിച്ചിട്ടും ലഭിക്കാതെ വന്നതോടെ സഹദേവൻ ഹോമകുണ്ഡം തീർത്ത് അതിൽ ചാടി ആത്മാഹുതി നടത്താനൊരുങ്ങിയപ്പോൾ അഗ്നിയിൽ നിന്ന് ആരാധനാ മൂർത്തിയെ ലഭിച്ചുവെന്നുമാണു ദീപയുടെ ഐതിഹ്യം. ഇവിടത്തെ പ്രതിഷ്ഠ ‘അദ്ഭുത നാരായണൻ’ എന്നും അറിയപ്പെടുന്നു. 

ദീപ കണ്ടു തൊഴുതാൽ ഒരു വർഷത്തെ പാപങ്ങൾക്കു പരിഹാരം ആകുമെന്നാണ് വിശ്വാസം.ഇന്നു രാവിലെ 11ന് വാർപ്പിടകം ക്ഷേത്രത്തിൽ നിന്നു മഹാക്ഷേത്രത്തിലേക്കു ശരകൂടം എഴുന്നള്ളിപ്പ് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശരകൂടങ്ങൾ ക്ഷേത്രത്തിൽ എത്തിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS