കോട്ടയം ജില്ലയിൽ ഇന്ന് (05-02-2023); അറിയാൻ, ഓർക്കാൻ

kottayam-ariyan-map
SHARE

രേഖകൾ നൽകണം: പാലാ ∙ നഗരസഭയുടെ പ്രാദേശിക സാമ്പത്തിക വികസന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്വയം തൊഴിൽ വനിത വ്യക്തിഗതം, സ്വയം തൊഴിൽ ഗ്രൂപ്പ്‌ ജനറൽ, ഫുഡ് പ്രോസസിങ് യൂണിറ്റ് പദ്ധതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ 8 നു 5നു മുൻപായി ആവശ്യ രേഖകൾ താലൂക്ക് വ്യവസായ ഓഫിസിലോ നഗരസഭ ഓഫിസിലോ ഹാജരാക്കണം.

ഫിലിം ഫെസ്റ്റ്:സംഘാടക സമിതി യോഗം ഇന്ന്

കോട്ടയം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോട്ടയം ഫിലിം സൊസൈറ്റിയും ചേർന്നു 24 മുതൽ 28 വരെ അനശ്വര, ആഷ തിയറ്ററുകളിൽ നടത്തുന്ന കോട്ടയം ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് 9.30ന് സി എംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും.

അനധികൃത ബോർഡുകൾനീക്കണം

തീക്കോയി ∙ പഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളിൽ കൊടികൾ, ഫ്ലക്സുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുള്ളവർ 9നു മുൻപ് നീക്കം ചെയ്യണം. മാറ്റിയില്ലെങ്കിൽ പഞ്ചായത്തിലെ തദ്ദേശ സ്ഥാപന തല സമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നതും സ്ഥാപിച്ചവരുടെ പേരിൽ നിയമ നടപടികൾ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

സ്വയംതൊഴിൽ

കുറവിലങ്ങാട് ∙കോഴാ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തു സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിനു അനുയോജ്യമായ കടമുറികൾ വാടകയ്ക്കു നൽകും. താൽപര്യമുള്ള വനിത സംരംഭക യൂണിറ്റുകൾ 12നകം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണമെന്നു ബിഡിഒ അറിയിച്ചു.

അധ്യാപക ഒഴിവ്

വെമ്പള്ളി ∙ഗവ. യുപി സ്കൂളിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർഥികൾ 7ന് 3ന് സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം.

ഒഴിവ്

മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളി ടെക്നിക് കോളജിൽ താഴെ പറയുന്ന തസ്തികയിൽ തൽക്കാല ഒഴിവുണ്ട്. സിസ്റ്റം അനലിസ്റ്റ് (എംസിഎ ഫസ്റ്റ് ക്ലാസ്), ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് (ബിടെക് കംപ്യൂട്ടർ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ്‌). അഭിമുഖം നാളെ 10 ന്.ഫോൺ: 9947130573

കർഷകർക്കായി സമ്മാന പദ്ധതി

കറുകച്ചാൽ ∙ ചങ്ങനാശേരി റോഡിൽ എസ്ബിഐയുടെ സമീപം പ്രവർത്തിക്കുന്ന പി.എസ്.അഗ്രോ സൊല്യൂഷൻസ്, മലയാള മനോരമ കർഷകശ്രീയുമായി സഹകരിച്ച് കർഷകർക്കായി സമ്മാന പദ്ധതി നടപ്പാക്കുന്നു. ജൈവ വളങ്ങൾ, ഫോളിയാർ വളങ്ങൾ, കീടനാശിനികൾ, റബർ ടാപ്പിങ് മെറ്റീരിയൽസ്, ഡ്രിപ് ഇറിഗേഷൻ കിറ്റ്, കാർഷിക ഉപകരണങ്ങൾ, സെറാമിക്, പ്ലാസ്റ്റിക് ചെടിച്ചട്ടികൾ, ഗാർഡനിങ് നെറ്റുകൾ, ഇൻഡോർ പ്ലാന്റ്സ് എന്നിവയുടെ വിപുല ശേഖരമുള്ള പി.എസ്.അഗ്രോ സൊല്യൂഷൻസ് കാർഷിക സൂപ്പർ മാർക്കറ്റിൽ നിന്നു നാളെ മുതൽ മാർച്ച് 6 വരെയുള്ള ദിവസങ്ങളിൽ 3,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തേക്ക് മലയാള മനോരമ കർഷകശ്രീ മാസിക സൗജന്യമായി ലഭിക്കും.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക.ഫോൺ: 8593010888 , 8593888188

സൗജന്യ വെരിക്കോസ് വെയിൻ ചികിത്സാ ക്യാംപ്

മാങ്ങാനം ∙ മന്ദിരം ആശുപത്രി മനോരമ ആരോഗ്യത്തിന്റെ സഹകരണത്തോടെ 10, 11 തീയതികളിൽ രാവിലെ 9 മുതൽ സൗജന്യ വെരിക്കോസ് വെയിൻ ചികിത്സാക്യാംപ് സംഘടിപ്പിക്കുന്നു. ലാപ്രോസ്കോപിക് സർജനും വെയിൻ സ്പെഷലിസ്റ്റുമായ ഡോ. കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും. കാൽകഴപ്പ്, വേദന, ചൊറിച്ചിൽ, നീർക്കെട്ട്, വിട്ടുമാറാത്ത മുറിവ് എന്നിവ ഉള്ളവർക്കു പങ്കെടുക്കാം.ആദ്യം റജിസ്റ്റർ 150 പേർക്കാണു പരിശോധന. പങ്കെടുക്കുന്നവരിൽ 100 പേർക്ക് 480 രൂപ വില വരുന്ന മനോരമ ആരോഗ്യം മാസിക ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. റജിസ്ട്രേഷന് 0481-2578393, 8891578393.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS