കോംപൗണ്ടിങ് പദ്ധതി 31 വരെ :കിടങ്ങൂർ ∙ സബ് റജിസ്ട്രാർ ഓഫിസിൽ 2017 മാർച്ച് 31 വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്നവയ്ക്കു മുദ്രവിലയുടെ 30 % മാത്രം ഒടുക്കി തീർപ്പാക്കാനുള്ള കോംപൗണ്ടിങ് പദ്ധതി 31ന് അവസാനിക്കും. കുറവ് റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയിരിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാം.
ക്രിക്കറ്റ് പരിശീലനം
കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം, മാന്നാനം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, രാമപുരം, ചങ്ങനാശേരി സെന്ററുകളിൽ ഏപ്രിൽ 1 മുതൽ അവധിക്കാല ക്രിക്കറ്റ് പരിശീലനം നൽകും. 8 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കാണ് അവസരം. ടർഫ് വിക്കറ്റുകളിൽ കോച്ചിങ്ങിനും മത്സരത്തിനും അവസരമുണ്ട്. ഫോൺ: 96050 03219.
അപേക്ഷ ക്ഷണിച്ചു
നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജ് തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് (6 മാസം), അലുമിനിയം ഫാബ്രിക്കേഷൻ (3 മാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യഥാക്രമം 8500 രൂപ, 6000 രൂപ എന്നിങ്ങനെയാണ് ഫീസ്. അടിസ്ഥാന യോഗ്യത: എസ്എസ്എൽസി. ഫോൺ: 0481–2360835.
സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം ∙ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് നാളെ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിൽ ആരംഭിക്കും. വിവരങ്ങൾക്ക് ഫോൺ : 7356047604
വൈദ്യുതി മുടക്കം
വാകത്താനം ∙ സിഎസ്ഐ, എമറാൾഡ്, പുതുശ്ശേരി, പന്ത്രണ്ടാംകുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 12 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ∙ പാക്കിൽ, അകവളവ്, കെഎസ്ഇബി ക്വാർട്ടേഴ്സ്, അറയ്ക്കൽ പടി, വാലയിൽ കടവ്, പള്ളം എസ്എൻഡിപി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ പട്ടുനൂൽ, പുളിഞ്ചുവട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ വഞ്ചിമല കവല, ബാങ്ക് പടി, മടുക്കക്കുന്ന്, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ വാളകം, പെരിങ്ങാലി, കോലാനിത്തോട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം ∙ ചെറ്റുകുളം, അമനകര കോഴിഫാം, മുണ്ടക്കപ്പുലം, ഇടനാട് പട്ടേട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ബിഎസ്എൻഎൽ മേള ഇന്നു മുതൽ
ആർപ്പൂക്കര ∙ ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉദ്യമി മേള ഇന്നു മുതൽ 29 വരെ പഞ്ചായത്ത് കെട്ടിടത്തിൽ നടത്തും. പുതിയ ഫൈബർ ഇന്റർനെറ്റ് കണക്‌ഷൻ എടുക്കുമ്പോൾ മോഡവും ഇൻസ്റ്റലേഷനും സൗജന്യമായി ലഭിക്കും. നിലവിൽ ലാൻഡ് ഫോൺ ഉള്ളവർക്ക് നമ്പർ മാറാതെ ഫൈബറിലേക്ക് മാറുമ്പോൾ 1200 രൂപ ഡിസ്‌കൗണ്ട് നൽകും. വിഛേദിച്ച പഴയ ലാൻഡ് ലൈൻ നമ്പർ ഫൈബറിൽ റീ കണക്ട് ചെയ്യുന്നതിന് അവസരമുണ്ട്. പുതിയ 4ജി സിം, എംഎൻപി തുടങ്ങിയ സൗകര്യങ്ങൾ മേളയിൽ ലഭ്യമാണ്. ഉപഭോക്താക്കൾ ആധാർ കാർഡുമായി എത്തണം