കോട്ടയം ജില്ലയിൽ ഇന്ന് (28-03-2023); അറിയാൻ, ഓർക്കാൻ

kottayam-map
SHARE

‘സാമാ’യിൽ അവധിക്കാല ക്ലാസുകൾ കോട്ടയം ∙ സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സിൽ (സാമാ) വിദ്യാർഥികൾക്കായി ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, വെസ്റ്റേൺ വോക്കൽ, ഡാൻസ് എന്നിവയിൽ അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു. 7012624480.

മ്യൂസിക്ബാൻഡിൽ അവസരം

കോട്ടയം ∙ സാമായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മ്യൂസിക് ബാൻഡിലേക്കു കലാകാരന്മാർക്കും കലാകാരികൾക്കും അവസരം. പ്രായം: 18-30. ഓഡിഷനിലൂടെയാണു തിരഞ്ഞെടുപ്പ്. 7012624480.

വൈദ്യുതി മുടങ്ങും

പൈക ∙ പച്ചാത്തോട്, മാതാ, പൈക നോർത്ത്, അമ്പലവയൽ, കൊക്കാട്, വിളക്കുമാടം ഗ്രൗണ്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി ∙ വേലത്തുശ്ശേരി, കുളത്തുങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

രാമപുരം ∙ പട്ടേട്ട്, ഇടനാട് പാറത്തോട്, പേണ്ടാനംവയൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും ചക്കമ്പുഴ ഹോസ്പിറ്റൽ, കാഞ്ഞിരപ്പുറം, നെച്ചിപ്പുഴൂർ വായനശാല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ∙ പഴുക്കാക്കാനം ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കർഷക കമ്പനികൾ 

പാലാ ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ക്ഷേമ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ കർഷക ഉൽപാദക കമ്പനികൾ രൂപീകരിക്കുന്നു. ഈരാറ്റുപേട്ട, വൈക്കം, പള്ളം ബ്ലോക്കുകളിൽ പദ്ധതിയുടെ നിർവഹണ ഏജൻസിയായ നാഷനൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കർഷക കമ്പനികളുടെ രൂപീകരണ പ്രവർത്തനങ്ങൾ നടത്തും. കർഷകർക്ക് തൊഴിലവസരങ്ങളും കാർഷിക സംരംഭങ്ങൾക്ക് ധനസഹായങ്ങളും ഉറപ്പു വരുത്തുന്ന കർഷക ഉൽപാദക കമ്പനികൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന കർഷക കൂട്ടായ്മകൾ 9961668240എന്ന നമ്പറിൽ ബന്ധപ്പെടണം. എഫ്പിഒ ഓർഗനൈസർമാരായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ fpopsws@gmail.com എന്ന വിലാസത്തിൽ ബയോഡേറ്റ നൽകണം.

ക്യാംപ് ഒന്നുമുതൽ

ചേർപ്പുങ്കൽ ∙ കുട്ടികളിൽ കാണുന്ന പഠന, സ്വഭാവ വൈകല്യങ്ങൾ, വിക്ക്, സംസാര തടസ്സം, താമസിച്ചുള്ള സംസാരം, ഓട്ടിസം, എഡി എച്ച്ഡി എന്നിവ കണ്ടെത്താനായി വിയാനി സെന്റർ ഫോർ ചൈൽഡ് ഡവലപ്മെന്റിൽ സൗജന്യ അസൈൻമെന്റ് ക്യാംപ് ഏപ്രിൽ 1, 3, 4 തീയതികളിൽ നടത്തും. ഫോൺ: 9744721006.

ഫുട്ബോൾ ക്യാംപ് 

കോട്ടയം ∙ റെഡ് ജൂവൽസ് ഫുട്ബോൾ അക്കാദമിയുടെ 2023ലെ സമ്മർ ഫുട്ബോൾ ക്യാംപിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഏപ്രിൽ 3 മുതൽ മേയ് 26 വരെ കളത്തിപ്പടി ഗിരിദീപം സ്കൂൾ ഗ്രൗണ്ടിലും പാമ്പാടി ബിഎംഎം സ്കൂൾ ഗ്രൗണ്ടിലും ക്യാംപ് നടത്തും. മികവ് തെളിയിക്കുന്നവർക്ക് സ്കോളർഷിപ്പും 2023ലെ ജില്ലാ ലീഗ്, കെഎഫ്എ യൂത്ത് ലീഗ് എന്നിവയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. ഫോൺ: 77365011

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS