നാളെ 40–ാം വെള്ളി ആചരണം; കുരിശിന്റെ വഴി

40th-friday-observance-kottayam
എസ്എംവൈഎം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ഫൊറോന അറുനൂറ്റിമംഗലം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ്എംവൈഎം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്നു കത്തോലിക്കാ സഭയ്ക്കു വേണ്ടി അറുനൂറ്റിമംഗലത്തു നടത്തിയ കുരിശുമലകയറ്റം.
SHARE

കോട്ടയം∙പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ക്രൈസ്തവ സമൂഹം നാളെ 40–ാം വെള്ളി ആചരിക്കും. അറുനൂറ്റിമംഗലം, സെന്റ് തോമസ് മൗണ്ട്, വാഗമൺ കുരിശുമല, അരുവിത്തുറ വല്യച്ചൻമല, തിടനാട് ഊട്ടുപാറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം കുർബാനയും കുരിശിന്റെ വഴിയും നടക്കും. 

അറുനൂറ്റിമംഗലം

തീർഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളിയിൽ നാൽപതാം വെള്ളി ആചരണവും കുരിശുമല കയറ്റവും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 6.45 ന് കൊടിയേറ്റിന് വികാരി ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പു പ്രദക്ഷിണം മലമുകളിലേക്ക് നടക്കുന്നതോടെ  നാൽപതാം വെള്ളി ആചരണവും കുരിശുമല കയറ്റവും ആരംഭിക്കും. 40–ാം വെള്ളി ദിനമായ നാളെ 11 ന് പള്ളിയിലേക്ക് തിരുശേഷിപ്പു പ്രദക്ഷിണം എത്തിച്ചേരുന്നതോടെ നാൽപതാം വെള്ളി ആചരണവും കുരിശുമല കയറ്റവും സമാപിക്കും.ഇന്നും നാളെയും രാവിലെ 7 മുതൽ തുടർച്ചയായി കുരിശുമലകയറ്റവും കുർബാനയും  പ്രാർഥനാ ശുശ്രൂഷകളും നടക്കും. 

സെന്റ് തോമസ്‌ മൗണ്ട്

കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയുടെ കീഴിലുള്ള സെന്റ് തോമസ്‌ മൗണ്ട് തീർഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം നാളെ നടത്തും. വൈകിട്ട് 4.15നു കുരിശിന്റെ വഴി. 5.30നു പാലാ രൂപത വികാരി ജനറൽ മോൺ.ജോസഫ് മലേപ്പറമ്പിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 10 മുതൽ തീർഥാടകർക്ക് നേർച്ചക്കഞ്ഞി വിതരണം ചെയ്യുമെന്ന് വികാരി ഫാ.തോമസ് മഠത്തിപ്പറമ്പിൽ പറഞ്ഞു.കുടക്കച്ചിറ, വലവൂർ, ചക്കാമ്പുഴ, ഉഴവൂർ എന്നിവിടങ്ങളിൽ നിന്ന് സെന്റ് തോമസ്‌ മൗണ്ട് തീർഥാടന കേന്ദ്രത്തിലേക്കു റോഡ് സൗകര്യമുണ്ട്.

വാഗമൺ കുരിശുമല

രാവിലെ 9ന് കല്ലില്ലാക്കവലയിൽ നിന്നു കുരിശിന്റെ വഴി. ഫാ മൈക്കിൾ വടക്കേക്കര, ഫാ സെബാസ്റ്റ്യൻ കടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും. 10ന് മലമുകളിൽ കുർബാന, സന്ദേശം, മാർ ജേക്കബ് മുരിക്കൻ.

അരുവിത്തുറ വല്യച്ചൻമല

വൈകിട്ട് 5ന് പള്ളിയിൽ നിന്നു ജപമാല പ്രദക്ഷിണം, 5.15ന് അടിവാരത്തു നിന്നു കുരിശിന്റെ വഴി, ഫാ ആന്റണി ഞള്ളമ്പുഴ സന്ദേശം നൽകും. 6.15ന് മലമുകളിൽ കുർബാന. രാവിലെ 7 മുതൽ മലമുകളിൽ നേർച്ചക്കഞ്ഞി വിതരണം നടത്തും.

തിടനാട് ഊട്ടുപാറ

വൈകിട്ട് 4ന് കുരിശിന്റെ വഴി, 5ന് മലമുകളിൽ കുർബാന, തുടർന്ന് സ്നേഹവിരുന്ന്.

കൂവപ്പള്ളി കുരിശുമല 

നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി കുരിശുമല കയറ്റം നാളെ നടത്തും. മലബാർ കവലയിൽ യേശുവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പ് രാവിലെ 10ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. തുടർന്നു കുരിശുമല കയറ്റം ആരംഭിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ആന്റോ പേഴുംകാട്ടിൽ, ഫാ. ജോസഫ് വൈപ്പുമഠം, ഫാ. ജെയിംസ് മുളഞ്ഞിനാനിക്കര, ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ,ജോസഫ് മൈക്കിൾ കരിപ്പാപ്പറമ്പിൽ,പാപ്പച്ചൻ കരിമ്പനാൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS