ADVERTISEMENT

അപേക്ഷ ക്ഷണിച്ചു; കാഞ്ഞിരപ്പള്ളി ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ഓൺലൈൻ റജിസ്ട്രേഷനായി കോളജിൽ ഹെൽപ് ഡെസ്ക് രാവിലെ 9.30 മുതൽ 3.30 വരെ പ്രവർത്തിക്കും.കൂടുതൽ വിവരങ്ങൾക്ക് - 04828-206480 , 7510789142 , 8547005075.

പ്രതിഷ്ഠാദിന ഉത്സവം 

പാലപ്ര∙ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഇന്നു രാവിലെ 5ന് ഗണപതിഹോമം, 8ന് നവക –പഞ്ചഗവ്യ പൂജ, 9ന് അഭിഷേകം, തുടർന്നു ഉച്ചപ്പൂജ, ശ്രീഭൂതബലി, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് അത്താഴപ്പൂജ, 8.30ന് എതിരേൽപ്, കളംപൂജ

അധ്യാപക ഒഴിവ്

മുരിക്കുംവയൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അഞ്ചിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.

കോഷൻ ഡിപ്പോസിറ്റ്

പൂഞ്ഞാർ ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഇനിയും കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാൻ ഉണ്ടെങ്കിൽ കോളജുമായി ബന്ധപ്പെടണം. ഫോൺ: 94954 43206.

തെങ്ങിൻതൈവിതരണം

കുറവിലങ്ങാട് ∙ കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മേൽത്തരം തെങ്ങിൻതൈകൾ വിൽപന ആരംഭിച്ചു. വില 100 രൂപ. വിൽപന കൗണ്ടറിൽ ലഭ്യമാണെന്നു ഫാം സൂപ്രണ്ട് അറിയിച്ചു.

പച്ചക്കറിത്തൈവിതരണം

പാലാ ∙ ഓണക്കാലത്ത് വീടുകളിൽ പച്ചക്കറി സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇന്നു മുതൽ അഗ്രിമ കർഷക ഓപ്പൺ മാർക്കിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്യും. മുളക്, വെണ്ട, വഴുതന, പാവൽ, പയർ, ചീര, പടവലം, കാന്താരി കുക്കുംബർ, വെള്ളരി, മത്തൻ തുടങ്ങി ഇരുപതിലേറെ പച്ചക്കറിത്തൈകൾ വിതരണം ചെയ്യും.

അധ്യാപക ഒഴിവ്

പെരുവ ∙ ഗവ. വിഎച്ച്എസ്എസ് ബോയ്സ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ്, ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 6നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

വയല∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് ,ഇ‍‍ഡി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്.യോഗ്യത ഉള്ളവർ തിങ്കളാഴ്ച 10.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9447765377.

വൈദ്യുതി മുടക്കം

തെങ്ങണ ∙ പാതിക്കമുക്ക്, സാംസ്‌കാരിക നിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 4 വരെയും കണ്ണോട്ട, പയ്യമ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9.30 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ∙ മനക്കച്ചിറ സോമിൽ, മനക്കച്ചിറ, അമ്പാടി, ഏലംകുന്ന് ചർച്ച്, കൂട്ടുമ്മേൽ ചർച്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അറിയിപ്പ്

മെറിറ്റ് അവാർഡ്

ചങ്ങനാശേരി ∙ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും ഡിഗ്രി, പിജി പരീക്ഷകളിൽ 1 മുതൽ 3 വരെ റാങ്ക് നേടിയവർക്കും രാജീവ് വിചാർവേദി മെറിറ്റ് അവാർഡ് നൽകും. അർഹരായവർ ഈ മാസം 5ന് മുൻപ് കളർ ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം ബന്ധപ്പെടുക. ഫോൺ : 9544172468

ചങ്ങനാശേരി ∙ പായിപ്പാട് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അവാർഡ് നൽകും. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഒരു ഫോട്ടോയും ഈ മാസം 20ന്  മുൻപ് ബാങ്കിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഹിന്ദി – അധ്യാപക ഒഴിവ്

വാഴപ്പള്ളി ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി – അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി 5ന്  2ന് സ്കൂൾ ഓഫിസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ : 9539196885.

സമ്മേളനം നാളെ 

ചങ്ങനാശേരി ∙ അതിരൂപത സന്ദേശനിലയത്തിന്റെ മതാധ്യാപക നേതൃ സമ്മേളനം നാളെ 9.30ന് എസ്ബി ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഫാ.ആൻഡ്രൂസ് പാണംപറമ്പിൽ അധ്യക്ഷത വഹിക്കും.

വൈദ്യുതി മുടക്കം

പാമ്പാടി ∙ 11–ാം മൈൽ, ചേന്നമ്പള്ളി, 12–ാം മൈൽ, ദേവപുരം, പെരുമ്പ്രാകുന്ന്, മണ്ണാത്തിപ്പാറ, 13–ാം മൈൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അറിയിപ്പ്

ഗെസ്റ്റ് ലക്ചറർ

മണർകാട് ∙ സെന്റ് മേരീസ് കോളജിൽ കെമിസ്ട്രി , കൊമേഴ്സ് , ഇംഗ്ലിഷ് , സുവോളജി , ബോട്ടണി എന്നീ വിഷയങ്ങളിൽ ഗവ.ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ  8 ാം തീയതി മുൻപ് കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

അധ്യാപകനിയമനം

തൃക്കോതമംഗലം ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. ഹിന്ദി (പാർട്ട് ടൈം), സോഷ്യൽ സയൻസ് (മുഴുവൻ സമയം) എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഉദ്യോഗാർഥികൾ നാളെ 11നു സ്കൂളിൽ നടത്തുന്ന അഭിമുഖത്തിനെത്തണം. കെ–ടെറ്റ് യോഗ്യത നിർബന്ധം. ഫോൺ: 9447706991.

പുതുക്കിയ കെട്ടിടത്തിന്റെ വിവരം നൽകണം

പൂഞ്ഞാർ ∙ പഞ്ചായത്തു പരിധിയിൽ അനുമതി കൂടാതെ കെട്ടിടം പുതുക്കി നിർമിക്കുകയോ ഉപയോഗക്രമം മാറ്റുകയോ ചെയ്തിട്ടുള്ള കെട്ടിട ഉടമകൾ ഇതു സംബന്ധിച്ച വിവരങ്ങൾ 30നു മുൻപ് പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാത്തവരിൽ നിന്നു പിഴ ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

കോഷൻ ഡിപ്പോസിറ്റ്

പൂഞ്ഞാർ ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഇനിയും കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാൻ ഉണ്ടെങ്കിൽ കോളജുമായി ബന്ധപ്പെടണം. ഫോൺ: 94954 43206.

പച്ചക്കറിത്തൈ വിതരണം

പാലാ ∙ ഓണക്കാലത്ത് വീടുകളിൽ പച്ചക്കറി സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇന്നു മുതൽ അഗ്രിമ കർഷക ഓപ്പൺ മാർക്കിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്യും. മുളക്, വെണ്ട, വഴുതന, പാവൽ, പയർ, ചീര, പടവലം, കാന്താരി കുക്കുംബർ, വെള്ളരി, മത്തൻ തുടങ്ങി ഇരുപതിലേറെ പച്ചക്കറിത്തൈകൾ വിതരണം ചെയ്യും.

കംപ്യൂട്ടർ കോഴ്സുകൾ

പാലാ ∙ അൽഫോൻസ കോളജിൽ പിഎസ്‌സി / യുപിഎസ്‌സി അംഗീകൃത ഒ ലവൽ, പിജിഡിസിഎ, ഡിസിഎ കംപ്യൂട്ടർ കോഴ്സുകൾ 15ന് ആരംഭിക്കും. യോഗ്യത: ഡിഗ്രി / പ്ലസ് ടു. ഫോൺ: 94471 20886.

അധ്യാപക ഒഴിവ്

കോട്ടയം∙ പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവ്. 8നു 10നാണ് അഭിമുഖം. ഫോൺ: 0481-2351485.

തിടനാട് ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ എച്ച്എസ്എ കണക്ക് അധ്യാപക ഒഴിവിലേക്ക് ഇന്നു 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.

വയല∙ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് ,ഇ‍‍ഡി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്.യോഗ്യത ഉള്ളവർ തിങ്കളാഴ്ച 10.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9447765377.

പാലാ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ, ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 5നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 94464 49683.

വൈദ്യുതി മുടക്കം

പൈക ∙ ഏഴാംമൈൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ∙ മാന്നാർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 7 മുതൽ 9 വരെയും കളപ്പുരപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

തീക്കോയി ∙ മേലേ മേലടുക്കം ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്

തലയോലപ്പറമ്പ് ∙ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ.വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി പാർട്ട് ടൈം അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 5നു രാവിലെ 10നു സ്കൂളിൽ എത്തിച്ചേരണം.

വെച്ചൂർ ∙ ഗവ.ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, യുപി, യുപി ജൂനിയർ ഹിന്ദി, എച്ച്എസ് ഹിന്ദി എന്നീ അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ‍ 5നു രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം.

ടിവിപുരം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് ഹിന്ദി, മലയാളം, സയൻസ്, കണക്ക് എന്നീ വിഷയങ്ങളിലെ അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവർ ഇന്ന് ഉച്ചയ്ക്കു 2ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിനായി എത്തണം.

വൈക്കം ∙ വെസ്റ്റ് മടിയത്ര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപി (2), യുപി (1) അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 6നു രാവിലെ 11ന് അഭിമുഖത്തിന് എത്തണം.

ൈക്കം ∙ സത്യഗ്രഹ സ്മാരക ആശ്രമം സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ബയോളജി ജൂനിയർ, വൊക്കേഷനൽ ടീച്ചർ അഗ്രികൾചർ, കൊമേഴ്സ് എഇ, ഒഎഫ്ഇ എന്നീ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർ‍ഥികൾ 5നു രാവിലെ 11ന് അഭിമുഖത്തിന് എത്തണം.

വയല∙ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് ,ഇ‍‍ഡി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്.യോഗ്യത ഉള്ളവർ തിങ്കളാഴ്ച 10.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9447765377

വൈദ്യുതി മുടക്കം

കോട്ടയം ∙ വെള്ളൂപ്പറമ്പ്, മോസ്കോ, അർത്യാകുളം, ടിഫാനി, വെള്ളാറ്റിപ്പടി, തറേപ്പടി, വട്ടമുകൾ കോളനി ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ∙ കണ്ണൻചിറ, പന്നിത്തടം പുല്ലുകാട്ടുപടി, ജറുസലം മൗണ്ട്, വെട്ടിക്കലുങ്ക്, ബാങ്കുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 പൂർണമായും കൊട്ടാരംകുന്ന്, പൊട്ടച്ചിറ, ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

സ്കോളർഷിപ്

കുമാരനല്ലൂർ ∙ സർവീസ് സഹകരണ ബാങ്കിലെ ഓഹരി ഉടമകളുടെ മക്കളിൽനിന്നു എസ്എസ്എൽസി, പ്ലസ്ടു (സ്റ്റേറ്റ്, സിബിഎസ്ഇ) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ നിന്നു സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 15നു 5നു മുൻപായി ബാങ്ക് ഹെഡ് ഓഫിസിൽ എത്തിക്കണം.

അധ്യാപക ഒഴിവ്

വയല∙ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് ,ഇ‍‍ഡി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്.യോഗ്യത ഉള്ളവർ തിങ്കളാഴ്ച 10.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9447765377.

കോട്ടയം ∙ മെഡിക്കൽ കോളജ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, ഡയറ്റിക് എയ്ഡ് കോഴ്സുകളിൽ താൽക്കാലിക അധ്യാപക ഒഴിവ്. 60 ശതമാനത്തിന് മുകളിൽ മാർക്കുള്ള ഉദ്യോഗാർഥികൾ സർ‌ട്ടിഫിക്കറ്റുകളുമായി 6ന്  11ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9446602767.

അഭിമുഖം 5ന്

കുമരകം ∙ ശ്രീനാരായണ ആർട്സ്–സയൻസ് കോളജിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിലെ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 5ന് 11ന് കോളജിൽ നടത്തും. കോട്ടയം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടവർ പങ്കെടുക്കുക. ഫോൺ: 6282804140.


.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT