ADVERTISEMENT

ഓറിയന്റേഷൻപ്രോഗ്രാം ഇന്ന്: കാഞ്ഞിരപ്പള്ളി∙ സെന്റ് ആന്റണീസ് കോളജിൽ ഹോട്ടൽ മാനേജ്മെന്റ്, ഡിഎംഎൽടി കോഴ്സുകളുടെ ഓറിയന്റേഷൻ പ്രോഗ്രാം ഇന്ന് രാവിലെ 9.30നു കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. ഡോ.ലാലിച്ചൻ കല്ലംപള്ളി സെമിനാർ നയിക്കും. ഫോൺ: 9747330005.

ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യണം

പാറത്തോട് ∙ കൃഷിഭവൻ പരിധിയിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കർഷകർ ഇ- കെവൈസി, കൃഷിഭൂമിയുടെ വെരിഫിക്കേഷൻ എന്നിവ ചെയ്യാത്തവർ 10നു മുൻപ് ആധാർകാർഡ്, മൊബൈൽ ഫോൺ, തന്നാണ്ട് കരം അടച്ച രസീത് എന്നിവയുമായി അക്ഷയ സെന്ററിലും ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്തവർ ബാങ്കിലുമെത്തി ലിങ്ക് ചെയ്യണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

എൻആർഐ സീറ്റ് ഒഴിവ്

പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസിൽ എൻആർഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് വിലാസം:https://www.ihrdonline.org/ihrdnri/, ഫോൺ: 9446122060.

അധ്യാപക ഒഴിവ്

വിഴിക്കിത്തോട്∙ ചേനപ്പാടി ആർവി ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 9995517623.
കാഞ്ഞിരപ്പള്ളി ∙ ആനക്കല്ല് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഇന്നു രാവിലെ 11നു സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി പങ്കെടുക്കണം.
പൊൻകുന്നം∙ ഗവ. വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ സംരംഭകത്വ വികസനത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. എംകോം., ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത. അഭിമുഖം ഏഴിന് 9.30ന്. ഫോൺ: 9496243969, 9446943015.
കോട്ടയം ∙ എംജി സർവകലാശാലയിലെ ഭിന്നശേഷി പഠനകേന്ദ്രം പുതുതായി തുടങ്ങുന്ന എംഎസ്ഡബ്ല്യു റഗുലർ കോഴ്‌സിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ ജൂലൈ 4നു രാവിലെ 10 മുതൽ വോക് ഇൻ ഇന്റർവ്യൂ നടത്തും.
പനമറ്റം∙ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 6ന് 9.30ന്.
ഈരാറ്റുപേട്ട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 5ന് 10ന് നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി ഓഫിസിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു

പാറത്തോട് ∙ പഞ്ചായത്ത്‌ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് തല വിവരശേഖരണം നടത്തുന്നതിനായി ഡിപ്ലോമ സിവിൽ എൻജിനീയറിങ്, ഐടിഐ, ഡ്രാഫ്റ്റ്മാൻ ഐടിഐ സർവേയർ എന്നിവയിലേതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 13.

റിസർച് അസോഷ്യേറ്റ്

കോട്ടയം ∙ എംജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിൽ റിസർച് അസോഷ്യേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ കോഴ്സ്

കോട്ടയം∙ എംജി സർവകലാശാലാ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) കോതമംഗലം പീസ് വാലിയും ചേർന്നു നടത്തുന്ന ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആൻഡ് വെൽനെസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 8547165178.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT