കോട്ടയം ∙ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് അർഹത നേടിയ എല്ലാ വിദ്യാർഥികൾക്കും തുടർപഠനത്തിനു ജില്ലയിൽത്തന്നെ അവസരം ലഭിക്കും. 134 ഹയർസെക്കൻഡറി സ്കൂളുകളിലായി 22000 സീറ്റുണ്ട്. ഉപരിപഠനത്തിനു 16,518 വിദ്യാർഥികളാണ് യോഗ്യത നേടിയത്. 33 വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകളിലായി മൂവായിരത്തോളം സീറ്റുണ്ട്. ജില്ലയിലെ ഏക ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ പുതുപ്പള്ളിയിൽ ഐഎച്ച്ആർഡിക്കു കീഴിലാണ്. ഇവിടെ 2 വിഷയങ്ങളിലായി 240 സീറ്റ് ലഭ്യമാണ്.
പ്ലസ് വൺ പ്രവേശനത്തിനു ഇന്നലെ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓൺലൈൻ വഴി 9 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് : വെബ്സൈറ്റ് – www.dhse.kerala.gov.in, ഓർമിക്കാൻ:ട്രയൽ അലോട്മെന്റ് തീയതി – ജൂൺ 13. ആദ്യ അലോട്മെന്റ് – 19.
ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. എന്നാൽ ഒരു വിദ്യാർഥിക്ക് ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല.
കെ.ആർ.ഗിരിജ റീജനൽ ഡപ്യൂട്ടി ഡയറക്ടർ, ഹയർസെക്കൻഡറി, കോട്ടയം.