ADVERTISEMENT

പാലാ ∙ ഡ്രൈവർ ഉറങ്ങി പോയും ഓട്ടത്തിനിടയിൽ ടയർ പഞ്ചറായതിനെ തുടർന്നും ഉണ്ടായ 2 അപകടങ്ങളിൽ 8 പേർക്ക് പരുക്ക്. പാലാ - തൊടുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ശബരിമല തീർഥാടകരുടെ വാനും കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരായ കരിങ്കുന്നം കൊച്ചുകറത്തേടത്ത് ലൂക്കാസ് (65), മക്കളായ മക്കളായ ജോർലി (35), ജോമി (32) എന്നിവർക്ക് ആണ് പരുക്കേറ്റു. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 1.30ന് ആണ് അപകടം.

ചെന്നൈയിൽ നിന്നു ശബരിമലയ്ക്ക് വന്ന ബസ് എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങി പോയതാണെന്ന് നാട്ടുകാർ പറയുന്നു.വലവൂരിൽ ശബരിമല ദർശനത്തിന് വരികയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാഹനം ടയർ പഞ്ചറായി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആന്ധ്ര സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. 2 പേരുടെ പരുക്ക് ഗുരുതരമാണ്.5 പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലവൂർ സഹകരണ ബാങ്കിന് സമീപം ഇന്നലെ രാവിലെ 11ന് ആയിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com