ADVERTISEMENT

ഏറ്റുമാനൂർ ∙ സെൻട്രൽ ജംക്‌ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്, സ്കൂട്ടർ യാത്രക്കാരായ 2 പേർ തൽക്ഷണം മരിച്ചു. വയലാ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന സ്ത്രീ എന്നിവരാണു മരിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരഭാഗങ്ങൾ റോഡിൽ ചിതറിക്കുകയായിരുന്നു. സ്ത്രീയുടെ കാൽ അറ്റുപോയിട്ടുണ്ട്.

ലോറിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 11.30നാണ് സംഭവം. കോട്ടയം ഭാഗത്തു നിന്നു വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. കടപ്ലാമറ്റത്ത് ടാറിങ് തൊഴിലാളിയാണ് ഹരി. ഭാര്യ: മിനി. മക്കൾ: ടിനു, ജിനേഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com