ADVERTISEMENT

പാലാ ∙ പുരോഹിതന്റെ വേഷത്തിലെത്തി കാർ തട്ടിയെടുക്കാൻ ശ്രമം. ഡ്രൈവർ തന്ത്രപരമായി കാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതു മൂലം തട്ടിയെടുക്കൽ ശ്രമം പാളി.  പാലാ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ഉപ്പൂട്ടിൽ ജോസിന്റെ കാർ ആണു തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി പാറയിടം ജോബിൻ തോമസിനെ (സബിൻ– 31) പൊലീസ് പിടികൂടി വിട്ടയച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പുരോഹിത വേഷധാരി ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാലാ ടാക്സി സ്റ്റാൻഡിലാണു സംഭവം. 

ഒരാൾ എത്തി ഒരു മതസ്ഥാപനത്തിന്റെ ഡയറക്ടർക്കു കൊടുക്കാനാണെന്നു പറഞ്ഞ് ജോസിന്റെ വിസിറ്റിങ് കാർഡ് വാങ്ങി.  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡയറക്ടർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ച് കൊട്ടാരമറ്റത്തു നിന്നു ‘പുരോഹിതനെ’ കയറ്റി മാളയിലേക്കു പോകണം എന്ന് ആവശ്യപ്പെട്ടു.  ഇദ്ദേഹത്തെ കയറ്റി യാത്ര തുടർന്നു. കാറിൽ കയറിയ ആൾ അങ്കമാലി – മാള റൂട്ടിലുള്ള സെമിനാരിയിൽ പോകണം എന്നാണ് ആവശ്യപ്പെട്ടത്. 

യാത്രയ്ക്കിടെ ഇയാൾ ഒരു ഹോട്ടലിലും വീട്ടിലും കയറി. അപ്പോഴൊക്കെ ‘പുരോഹിത’ വേഷം അഴിച്ച് കാറിൽ വച്ചിട്ടാണു പോയത്.  ഇതിനിടയിൽ ചിലർ ബൈക്കുകളിൽ ജോസിന്റെ കാറിനെ പിന്തുടരുന്നതു കണ്ടു സംശയം തോന്നിയ ജോസ് പാലായിലുളള സുഹൃത്തുക്കൾക്കു വിവരവും ഡയറക്ടർ എന്നു പരിചയപ്പെടുത്തിയ ആളുടെ ഫോൺ നമ്പറും കൈമാറി. മൊബൈൽ ആപ്ലിക്കേഷൻ വഴി ഫോൺ നമ്പർ പരിശോധിച്ച സുഹൃത്തുക്കൾ യാത്രക്കാരൻ പുരോഹിത‌നല്ലെന്നു കണ്ടെത്തി. 

ബൈക്കുകളിൽ പിന്നാലെ എത്തിയവർ പിന്മാറിയിരുന്നില്ല. പേടിച്ചരണ്ട ജോസ് യാത്രക്കാരൻ അറിയാതെ മാള പൊലീസ് സ്‌റ്റേഷനിലേക്കു കാർ ഓടിച്ചുകയറ്റി വിവരം അറിയിക്കുകയായിരുന്നു. മാള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com