ADVERTISEMENT
ഏറ്റുമാനൂർ ∙ ബൈക്ക് യാത്രികരായ ദമ്പതികളെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തി. അതിരമ്പുഴ അറേക്കേകാട് റോയി (45), ഭാര്യ സോഫി (43) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫിയുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11ന് അതിരമ്പുഴ – നാൽപ്പാത്തിമല റോഡിൽ അബ്രോഭവനു സമീപമാണ് അപകടം.അതിരമ്പുഴ പള്ളിയിലെ ജീവനക്കാരാണ് ഇരുവരും. പള്ളിയിലേക്ക് വരികയായിരുന്നു ദമ്പതികൾ. ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.മതിലിനോട് ചേർന്നു  തലകീഴായാണു ബൈക്ക് കിടന്നത്. പൂർണമായും തകർന്നു. ഓവർടേക്ക് ചെയ്ത ഏതോ വാഹനമാണ് ഇടിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com