16 കാരിയുടെ കാമുകനു 15 കാരിയുടെ ഫോൺ സന്ദേശം; കാമുകനെയും കൂട്ടി വീട്ടിലെത്തി തല്ലി
Mail This Article
×
കോട്ടയം ∙ പതിനാറുകാരിയുടെ കാമുകനു പതിനഞ്ചുകാരി മൊബൈൽ ഫോണിൽ സന്ദേശം അയച്ചു. പതിനാറുകാരി കാമുകനെയും കൂട്ടി പതിനഞ്ചുകാരിയുടെ വീട്ടിലെത്തി തല്ലി. വഴക്കിനെത്തിയ പെൺകുട്ടിയെ നാട്ടുകാരും വീട്ടുകാരും തടഞ്ഞുവച്ചു. പിങ്ക് പൊലീസ് എത്തി ഇരുകൂട്ടരെയും വെസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി.
തല്ലു കൊണ്ട വിദ്യാർഥിനി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കോട്ടയം നഗര പ്രാന്ത പ്രദേശത്താണു സംഭവം.പത്താം ക്ലാസ് വിദ്യാർഥികളാണ് മൂവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.