ADVERTISEMENT

വൈക്കം∙ കൗതുകത്തിന്റെയും അറിവിന്റെയും വാതിൽ തുറന്നു വൈക്കം സത്യഗ്രഹ മ്യൂസിയം. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും ഗാന്ധിജിയുടെ വൈക്കം സന്ദർശനവുമെല്ലാം പഴയകാല രേഖകളിലൂടെയും ചിത്രങ്ങളിലൂടെയും ഇന്നലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിൽ ഇതൾ വിരിയുന്നു.  ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയിൽ ഇറങ്ങിയത്,

കായൽക്കര പ്രസംഗം, ഇണ്ടംതുരുത്തി മനയിലെ ചർച്ച, ഗാന്ധിജി - ശ്രീനാരായണഗുരു കൂടിക്കാഴ്ച തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ രേഖകൾ ഇവിടെയുണ്ട്. റിസപ്ഷൻ, ഗാലറി, വൈക്കം - സത്യഗ്രഹത്തിനു മുൻപ്, സത്യഗ്രഹത്തിലെ പ്രധാന സംഭവങ്ങൾ, തീണ്ടാപ്പലകയും സമരസേനാനികളും ഇങ്ങനെ നീണ്ടുപോകുന്നു മ്യൂസിയത്തിലെ കാഴ്ചകൾ.

സമരസേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ഗാലറി, ആർട്ട് ഗാലറി, റിസർച് സെന്റർ, ഉദ്യാനം, മിനി തിയറ്റർ, ഇന്ററാക്ടീവ് സ്‌ക്രീൻ, ഇന്ററാക്ടീവ് കിയോസ്‌ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. നാലു ഹാളുകളിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള പുരാരേഖകൾ, രേഖാചിത്രങ്ങൾ, പകർപ്പുകൾ, ഡോക്യുമെന്ററി പ്രദർശനം, ഗാന്ധി ഗാലറി എന്നിവയാണു മറ്റു സവിശേഷതകൾ. വൈക്കം ബോട്ട് ജെട്ടിക്കു സമീപമാണു മ്യൂസിയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com