sections
MORE

പരിസ്ഥിതി നൊബേൽ ജേതാവ് പവൻ സുഖ്ദേവിന് കുമരകത്തും വീടുണ്ട് !

 കുമരകത്ത് എത്തിയ പവൻ സുഖ്ദേവിനെ ലയൺസ് ക്ലബ് അംഗങ്ങൾ സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം).
കുമരകത്ത് എത്തിയ പവൻ സുഖ്ദേവിനെ ലയൺസ് ക്ലബ് അംഗങ്ങൾ സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം).
SHARE

കുമരകം ∙ അമേരിക്ക കഴിഞ്ഞാൽ പവൻ സുഖ്ദേവിന് ഇഷ്ടം കുമരകത്തോടാണ്. ആ ഇഷ്ടം മൂത്ത് മൂത്ത് പവൻ കുമരകത്തുകാരനായി. പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന ടൈലർ പ്രൈസ് നേടിയ ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ പവൻ സുഖ്ദേവിന് കുമരകത്തും വീടുണ്ട്. കശ്മീരാണ് സ്വദേശം. അമേരിക്കയിലാണ് സ്ഥിര താമസം. സഞ്ചരിച്ച സ്ഥലങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് കുമരകം തന്നെ. ജലത്തിന് അഭിമുഖമായി സ്ഥലവും അവിടെ ഒരു വീടും എന്ന സങ്കൽപമായിരുന്നു പവന്. എല്ലാം ഒത്തു വന്ന കുമരകത്ത് പവൻ വീടു വച്ചു. ഇടയ്ക്കിടെ കുമരകത്തു വരും. കുറച്ചു ദിവസം താമസിക്കും. 

പള്ളിച്ചിറയ്ക്കു സമീപം കായൽ തീരത്തിനടുത്തു സ്ഥലം വാങ്ങി. പ്രകൃതിയെ ദ്രോഹിക്കാതെ അതിന്റെ സ്വാഭാവികത നിലനിർത്തിയാണു വീട് പണിതത്. കുമരകത്ത് താമസമാക്കിയ പവൻ സുഖ്ദേവ് സാമൂഹിക പ്രവർത്തന രംഗത്തു സജീവമായി. കുമരകം ലയൺസ് ക്ലബ്ബിൽ അംഗത്വം എടുത്തായിരുന്നു പ്രവർത്തനം. ഭാര്യ വീനത്ത് മക്കളായ മഹിമ,ആഷിമ എന്നിവർക്കും കുമരകം ഇഷ്ടപ്പെട്ടു. മഹിമയുടെ വിവാഹം കുമരകത്തു വച്ചാണ് നടത്തിയത്. കുമരകത്തെ സുഹൃത്ത് പൗവത്ത് ജോയിയുടെ വീട്ടിലെ ചടങ്ങിന് ഒരു വർഷം മുൻപെത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
FROM ONMANORAMA