ADVERTISEMENT

കുമരകം ∙ അമേരിക്ക കഴിഞ്ഞാൽ പവൻ സുഖ്ദേവിന് ഇഷ്ടം കുമരകത്തോടാണ്. ആ ഇഷ്ടം മൂത്ത് മൂത്ത് പവൻ കുമരകത്തുകാരനായി. പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന ടൈലർ പ്രൈസ് നേടിയ ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ പവൻ സുഖ്ദേവിന് കുമരകത്തും വീടുണ്ട്. കശ്മീരാണ് സ്വദേശം. അമേരിക്കയിലാണ് സ്ഥിര താമസം. സഞ്ചരിച്ച സ്ഥലങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് കുമരകം തന്നെ. ജലത്തിന് അഭിമുഖമായി സ്ഥലവും അവിടെ ഒരു വീടും എന്ന സങ്കൽപമായിരുന്നു പവന്. എല്ലാം ഒത്തു വന്ന കുമരകത്ത് പവൻ വീടു വച്ചു. ഇടയ്ക്കിടെ കുമരകത്തു വരും. കുറച്ചു ദിവസം താമസിക്കും. 

പള്ളിച്ചിറയ്ക്കു സമീപം കായൽ തീരത്തിനടുത്തു സ്ഥലം വാങ്ങി. പ്രകൃതിയെ ദ്രോഹിക്കാതെ അതിന്റെ സ്വാഭാവികത നിലനിർത്തിയാണു വീട് പണിതത്. കുമരകത്ത് താമസമാക്കിയ പവൻ സുഖ്ദേവ് സാമൂഹിക പ്രവർത്തന രംഗത്തു സജീവമായി. കുമരകം ലയൺസ് ക്ലബ്ബിൽ അംഗത്വം എടുത്തായിരുന്നു പ്രവർത്തനം. ഭാര്യ വീനത്ത് മക്കളായ മഹിമ,ആഷിമ എന്നിവർക്കും കുമരകം ഇഷ്ടപ്പെട്ടു. മഹിമയുടെ വിവാഹം കുമരകത്തു വച്ചാണ് നടത്തിയത്. കുമരകത്തെ സുഹൃത്ത് പൗവത്ത് ജോയിയുടെ വീട്ടിലെ ചടങ്ങിന് ഒരു വർഷം മുൻപെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com