ADVERTISEMENT

കോട്ടയം ∙ ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസിൽ ഇന്നലെ രാത്രി റോഡ് മറികടന്ന 2 പോത്തുകളെ  ബൈക്ക് ഇടിച്ചു. ഒരെണ്ണം ചത്തു. മറ്റൊരു പോത്ത് ഗുരുതരാവസ്ഥയിൽ.മൂന്നാമതൊരു പോത്തിനെ വഴിയാത്രക്കാർ പിടിച്ചുകെട്ടി. ഇന്നലെ രാത്രി ഏഴിനാണു സംഭവം. പരുക്കേറ്റ പോത്തുകൾ ഒരു മണിക്കൂറോളം റോഡിനു നടുവിൽ കിടന്നു. യാത്രക്കാരിൽ ചിലർ കാവൽ നിന്നു വാഹനങ്ങൾ മാറ്റിവിട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി.

ചത്ത പോത്തിനെ നാട്ടുകാർ റോഡരികിലേക്കു മാറ്റി. എന്നാൽ രണ്ടാമത്തെ പോത്തിന്റെ 2 കാലുകളും ഒടിഞ്ഞതിനാൽ നാട്ടുകാർക്കു മാറ്റാനായില്ല. അഗ്നി രക്ഷാ സേനയെത്തിയാണു റോഡിൽ നിന്നു മാറ്റിയത്.കഴിഞ്ഞയാഴ്ചയാണ് ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. ഇവിടെ തെരുവ് വിളക്ക് ഇല്ലാത്തതിനാൽ രാത്രി യാത്രക്കാർക്ക് അപകട ഭീഷണി ഏറെയാണ്. രാത്രിയിൽ പാമ്പുകളുടെ ശല്യമേറിയതായും നാട്ടുകാർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com