ADVERTISEMENT

എരുമേലി∙ കടയിലേക്കു സാധനം വാങ്ങാൻ കയറിയയാളിന്റെ ബൈക്ക് അടിച്ചുമാറ്റിയ കള്ളനു പക്ഷേ മോഷണ മുതൽ സ്വന്തമാക്കാനായില്ല; നാട്ടുകാർ പിന്നാലെ ഓടി വരുന്നതു കണ്ട് അവർക്കു നേരെ ഹെൽമറ്റ് എടുത്തെറിഞ്ഞ്  കള്ളൻ ഓടിക്കളഞ്ഞു.ശബരിമല പാതയിലെ മുക്കൂട്ടുതറ മുപ്പത്തഞ്ചിൽ രാത്രി 8.30നാണ് സംഭവം. കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയി മങ്കന്താനത്തിന്റെബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. കവലയിൽ വണ്ടി നിർത്തി ബിനോയി കടയിലേക്കു കയറിയ തക്കം നോക്കിയാണ് കള്ളൻ ബൈക്കുമായി പറപറന്നത്.

വണ്ടിയുടെ താക്കോൽ ഊരാതിരുന്നത് കള്ളനു തുണയായി.വണ്ടി കാണാതിരുന്നതോടെ ബിനോയി എരുമേലി, വെച്ചൂച്ചിറ സ്റ്റേഷനുകളിലും സുഹൃത്തുക്കൾക്കും സന്ദേശം കൈമാറി. നേരെ എരുമേലിക്കു വച്ചു പിടിച്ച കള്ളൻ പിന്നീട് മുക്കൂട്ടുതറ വഴി ചാത്തൻതറ റോഡിലേക്കു പോയി. രാത്രി ഒന്നരയോടെ അപരിചിതൻ ബൈക്കുമായി ചാത്തൻതറ റൂട്ടിലേക്കു പോകുന്നതു കണ്ട ചിലർ പിന്നാലെ പാഞ്ഞു.ചാത്തൻതറ കവലയിൽ നിന്നു പൊതുശ്മശാനം റോഡിലേക്കു കയറിയ കള്ളന്റെ പിന്നാലെ നാട്ടുകാരും ബൈക്കിലെത്തി. സംഭവം പന്തിയല്ലെന്നു കണ്ട കള്ളൻ പിന്നാലെ വരുന്നവർക്കു നേരെ ഹെൽമറ്റ് എറിയുകയായിരുന്നു. ഇതോടെ നാട്ടുകാർ പിൻവലിഞ്ഞു. കള്ളൻ ബൈക്ക് ഉപേക്ഷിച്ചു കടന്നുംകളഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com