ADVERTISEMENT

കോട്ടയം ∙ കോവിഡ് 19 അവസാനിച്ച് ലോകം പുറത്തിറങ്ങുമ്പോൾ കാണാൻ പോകുന്നത് ‘മുടിയന്മാരുടെ’ വലിയ കൂട്ടത്തെയാണ്. ബാർബർ ഷോപ്പുകളും സലൂണുകളും അടച്ചുപൂട്ടിയതോടെ മുടി വെട്ടാൻ പുതിയ മാർഗങ്ങൾ പലരും അന്വേഷിച്ച് തുടങ്ങി.    ഓൺലൈൻ സ്റ്റോറുകളിൽ ട്രിമ്മർ അന്വേഷിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ അധികവും ‘സജഷൻ’ കാണിക്കുന്നത് ഇത്തരം ഇലക്ട്രിക് ട്രിമ്മറുകളാണ്.  അവധി കിട്ടി കുട്ടികൾ വീട്ടിലിരിപ്പ് തുടങ്ങുന്നതോടെ അമ്മമാരുടെ പ്രധാന ആധിയാണ് മുടി വളരുന്നത്. എങ്ങനെ മുടി വെട്ടുമെന്ന ആധിയിൽ അമ്മമാർ നടക്കുമ്പോഴും മക്കൾ ഡബിൾ ഹാപ്പി. ഈ പേരിലെങ്കിലും മുടി വളർത്താൻ പറ്റുമല്ലോ എന്നാണ് ഇവരുടെ ചിന്ത.

യൂട്യൂബിൽ ആൺകുട്ടികളുടെ മുടി വെട്ടുന്നതിന്റെ ‘ട്യൂട്ടോറിയൽ’ ഇപ്പോൾ ഹിറ്റാണ്. അതും അമ്മമാരുടെ അന്വേഷണമാകാം.പതിവായി ശരാശരി ‘70 തലകൾ’ കിട്ടിക്കൊണ്ടിരിക്കെയാണ് മഹാമാരി എത്തുന്നത്. 3 ജീവനക്കാർക്ക് ഉൾപ്പെടെ ലഭിച്ചിരുന്ന 21,000 രൂപ വരുമാനമാണ് നിലച്ചതെന്ന് തൊഴിലാളികൾ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com