ADVERTISEMENT

കടുത്തുരുത്തി ∙ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകത്തിന് നേതൃത്വം നൽകുന്നത് ഒരു പള്ളി വികാരിയാണ്. മാന്നാർ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് അയിലൂക്കുന്നേലാണ് അടുക്കളയിൽ കറിക്കരിയുന്നതിനും ചോറ് വാർക്കുന്നതിനും ചോറ് പൊതികളാക്കുന്നതിനും എല്ലാം മുന്നിലുള്ളത്.

400 ചോറ് പൊതികളാണ് ഇന്നലെ വിതരണം ചെയ്തത്. ഇന്നലെ മുതലാണ് ഫാ. ഫാ. തോമസ് അയിലൂക്കുന്നേൽ സമൂഹ അടുക്കളയിൽ സഹായത്തിന് എത്തിയത്. രാവിലെ തനിച്ചുള്ള കുർബാനയ്ക്കു ശേഷം പാന്റ്സും ബനിയനും ഇട്ട് കടപ്പൂരാൻ ഓഡിറ്റോറിയത്തിലെ സമൂഹ അടുക്കളയിൽ എത്തുന്ന ഫാ. തോമസ് വൈകുന്നേരം വരെ അവിടെയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com