ADVERTISEMENT

കോട്ടയം ∙ കൊറോണ നിരീക്ഷണത്തിന് ‘ഹെൽത്തി കോട്ടയം’ മൊബൈൽ ആപ്പ്. ഹോം ക്വാറന്റീൻ നിർദേശിച്ചവർ, അവരുടെ സ്ഥലം, ഓരോരുത്തരുടെയും അവസ്ഥ തുടങ്ങി എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഹെൽത്തി കോട്ടയം ആപ്പ്. നിരീക്ഷണത്തിൽ കഴിയുന്നയാളെ ആപ്പിൽ നിന്നുതന്നെ നേരിട്ട് ഫോണിൽ ബന്ധപ്പെടാം.നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേഖലകൾ തിരിച്ചറിയുന്നതിനായി ജിയോ മാപ്പിങ് സംവിധാനവുമുണ്ട്. ജില്ലാ ഭരണകൂടത്തിനു വേണ്ടി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. മനോജ് ടി. ജോയിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്.

രോഗ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെബ്സൈറ്റും തയാറാണ്. ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ചു ലോഗ് ഇൻ ചെയ്യാം. ഫീൽഡ് പ്രവർ‍ത്തകർ നൽകുന്ന വിവരങ്ങൾ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ പരിശോധിച്ച് അംഗീകരിച്ചാൽ കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ലഭ്യമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com