ADVERTISEMENT

കോട്ടയം∙ ജില്ലയിലെ ട്രഷറികളിൽ പെൻഷൻ വിതരണം ഇന്നു മുതൽ. ലോക്ഡൗൺ നിർദേശം നിലവിലുള്ളതിനാൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 വരെയുള്ള പെൻഷൻ വിതരണത്തിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ അക്കൗണ്ടുകളിലെ അവസാന 2 നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യ ദിവസങ്ങളിലെ പെൻഷൻ വിതരണം. പെൻഷൻ വാങ്ങാൻ എത്തുന്നവർക്കു പേപ്പർ ടോക്കണുകൾ ഏർപ്പെടുത്തും. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവർ പണം വാങ്ങാൻ എത്തേണ്ടതില്ലെന്നും പിടിഎസ്ബി അക്കൗണ്ടിലെത്തുന്ന പെൻഷൻ തുക ഇവർക്കു പിന്നീടു സൗകര്യപൂർവം കൈപ്പറ്റാമെന്നും ജില്ലാ ട്രഷറി ഓഫിസർ മിനി വാസുദേവ ശർമ പറഞ്ഞു.

ട്രഷറികൾക്കു മുന്നിൽ കൂട്ടം കൂടി നിൽക്കാൻ ആളുകളെ അനുവദിക്കില്ല. ഓഫിസിൽ എത്തുന്നവർ ചെക്കു കൈമാറുന്നതിനു മുൻപ് ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചു കൈകൾ ശുദ്ധിയാക്കിയെന്ന് ഉറപ്പുവരുത്തും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും ട്രഷറികളുടെ പ്രവർത്തനം.

വിതരണത്തീയതി, പിടിഎസ്ബി അക്കൗണ്ടിലെ അവസാന 2 നമ്പറുകൾ, ബ്രാക്കറ്റിൽ സമയം
∙ഏപ്രിൽ 2– 0 (9 മുതൽ 1 വരെ) 1 (2 മുതൽ 5 വരെ)
∙ഏപ്രിൽ 3– 2 (9–1), 3 (2–5)
∙ഏപ്രിൽ 4– 4 (9–1), 5 (2–5)
∙ഏപ്രിൽ 6– 6 (9–1), 7 (2–5)
∙ഏപ്രിൽ 8– 8 (9–1), 9 (2–5)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com