ADVERTISEMENT

തലയോലപ്പറമ്പ്∙ പിതാവിന്റെ മരണത്തിനിടെയും റേഷൻ വിതരണം മുടക്കാതെ മകൻ. വീടിനടുത്തുള്ള പറമ്പിൽ കിളയ്ക്കുന്നതിനിടെ കല്ലിൽ കാലു തട്ടി തലയിടിച്ചു വീണ് നീർപ്പാറ ചെറുകുഴിയിൽ സി. ചാക്കോയാണു (72) മരിച്ചത്. അച്ഛന്റെ മരണത്തിനു ശേഷവും വരിക്കാംകുന്ന് എആർഡി 85 കടയിലെ റേഷൻ വിതരണം കടയുടമയായ മകൻ ഷിജോ മുടക്കിയില്ല.

ഇന്നലെ ഉച്ചയോടെ പറമ്പിൽ കിളയ്ക്കുന്നതിനിടെ ഒടിഞ്ഞു വീണ പ്ലാവിന്റെ ശിഖരത്തിൽനിന്നു രക്ഷ നേടാനായി പിന്നോട്ടു മാറിയപ്പോഴാണ് അപകടം. വീഴ്ചയിൽ ചാക്കോയുടെ തലയ്ക്കു ഗുരുതര പരുക്കേറ്റു. ഷിജോയും സമീപവാസികളും ചേർന്നു ചാക്കോയെ ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതിനിടെ റേഷൻ കടയുടെ മുന്നിൽ ആളുകൾ കൂടിയ വിവരം ശ്രദ്ധയിൽപെട്ടതോടെ കട തുറന്നു റേഷൻ വിതരണം നടത്താൻ ഷിജോ സുഹൃത്തിനെ ഫോണിൽ വിളിച്ചു ചുമതലപ്പെടുത്തി. ഭാര്യ: ത്രേസ്യാമ്മ. മറ്റു മക്കൾ: ഷിജു, ഷിബു. മരുമക്കൾ: ബിന്ദു, സോഫി, ബിൻസി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com