ADVERTISEMENT

വാകത്താനം∙ ബിജെപിയുടെ നാൽപതാമത് സ്ഥാപന ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുഴുവൻ വീടുകളിലും സൗജന്യ ഹാൻഡ് വാഷും, മാസ്ക്കും വിതരണം ചെയ്തു.

സ്ഥാപന ദിനത്തോടനുബന്ധിച്ച് നാട് നേരിടുന്ന മഹാമാരിയെപ്രതിരോധിക്കാൻ വേണ്ട സേവന പ്രവർത്തനങ്ങൾ നടത്തണം എന്ന ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തകർ നാട്ടിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വരും ദിവസങ്ങളിൽ നമോ ഈസ്‌റ്റർ വിഷു കിറ്റുകളും സൗജന്യ കുടിവെള്ള വിതരണവും നടത്തുമെന്ന് ജില്ല സെക്രട്ടറി ലാൽ കൃഷ്ണ പറഞ്ഞൂ.ഹരികൃഷ്ണൻ, ഷൈജു, അനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com