ADVERTISEMENT

കോട്ടയം ∙ റെയിൽവേ സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്കായി ഒരുക്കിയ  മൾട്ടിലെവൽ പാർക്കിങ് സമുച്ചയം പൂർത്തിയാകുന്നു. 20 കോടി  രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് സമുച്ചയം. ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായാണ് പദ്ധതി നടപ്പായത്.  പഴയ പാർക്കിങ് ഏരിയയിൽ 3 നിലകളിലായാണ് സമുച്ചയം.

ഓരോ നിലയിലും 650 ചതുരശ്ര അടി വീതമുണ്ട്. 250 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം.  ഇരുമ്പ് ഗർഡറുകളും ഷീറ്റുകളും ഉപയോഗിച്ച് നിർമിക്കുന്നതിനാൽ പിന്നീട് അഴിച്ച് മാറ്റി പുനസ്ഥാപിക്കാനും സാധിക്കും. കുടുംബശ്രീക്കാണ് സുരക്ഷാ ചുമതല. ലോക്ഡൗൺ തീരുന്നതനുസരിച്ച് ഉദ്ഘാടനം നടത്താനാണ് റെയിൽവേയുടെ തീരുമാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com