ADVERTISEMENT

കടുത്തുരുത്തി ∙ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാപുമായി നഴ്സിങ് വിദ്യാർഥി അടക്കം 2 പേർ കടുത്തുരുത്തി എക്സൈസ് സംഘത്തിന്റെ പിടിയിലായി.മാഞ്ഞൂർ ഇരവിമംഗലം പാലച്ചുവട്ടിൽ അലൻ ഫിലിപ്പ് (19), മേമ്മുറി മുകളേപ്പറമ്പിൽ നിതിൻ തോമസ് (19) എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തലയോലപ്പറമ്പ് തലപ്പാറ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത്. ഇവർ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

231 മില്ലിഗ്രാം വരുന്ന 14 സ്റ്റാംപുകളാണ് പിടിച്ചെടുത്തത്. ഇവർക്ക് ഉപയോഗിക്കുന്നതിനും സുഹൃത്തുക്കൾക്ക് വിൽക്കുന്നതിനുമായി കരുതിയിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാൻ പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരായ അനീഷ്, ഹരീഷ് ചന്ദ്രൻ ,മേഘനാഥൻ, സിഇഒമാരായ ആനന്ദ രാജ്, തൻസീർ, തോമസ് ചെറിയാൻ, സുനിൽകുമാർ, സുമേഷ്, പ്രജീഷ്, മഹേഷ്, സുമിതാ മോൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com