ADVERTISEMENT

കോട്ടയം ∙ കോവിഡിന്റെ ഔദ്യോഗിക വാഹനമാണ് ഈ ആംബുലൻസുകൾ. സേവനത്തിന്റെ അടയാളങ്ങളും. 17 ആംബുലൻസുകളാണ് കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. 7 ആംബുലൻസുകൾ കോട്ടയം ജനറൽ‍ ആശുപത്രിയിലും ബാക്കിയുള്ളവ പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ചങ്ങനാശേരി എന്നീ സർക്കാർ ആശുപത്രികളും കേന്ദ്രീകരിച്ചാണ് സേവനം ചെയ്യുന്നത്.  8 ആംബുലൻസുകൾ 24 മണിക്കൂറും സേവനം ചെയ്യുന്നവയും 7 ആംബുലൻസുകൾ 12 മണിക്കൂർ സേവനവും ചെയ്യുന്നു.

21 ഡ്രൈവർമാരും ഇത്രയും തന്നെ നഴ്സുമാരും സേവനസന്നദ്ധരായുണ്ട്. മണിക്കൂറുകളോളമാണ് പിപിഇ കിറ്റിനുള്ളിൽ വേവുന്ന ചൂടിൽ ജോലി ചെയ്യുന്നത്. എന്നാൽ ചിലർ കാട്ടുന്ന അവഗണനയും അകൽച്ചയും കോവിഡ് രോഗികൾ നേരിടുന്ന ദു:ഖവും ഹൃദയം പൊള്ളിക്കുന്നതാണെന്ന് ഡ്രൈവർമാരായ വി.ഒ. മണിക്കുട്ടനും രമേഷ് ഗോപിയും പറയുന്നു. കടകളിലും മറ്റും പോകുമ്പോൾ കച്ചവടക്കാരും നാട്ടുകാരും രോഗികളോട് എന്നപേലെയാണ് പെരുമാറുന്നത്.

പൊതുജനം പലവിധം 

∙ ഗൾഫിൽ നിന്ന് വന്ന് ക്വാറന്റീനിൽ കഴിഞ്ഞ താഴത്തങ്ങാടി സ്വദേശി സ്വദേശിയെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവരുന്ന സമയം. ആലുംമൂട് കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു. വണ്ടി ഒന്നു നിർത്താമോ വീട് കാണാനാണ് എന്നു പറഞ്ഞു. വണ്ടി തിരിച്ചു വിട്ട് വീട് അദ്ദേഹത്തിനു കാണിച്ചു കൊടുത്ത കാര്യം ഓർമിക്കുന്നു  ഡ്രൈവർമാർ. 

അതേസമയം കാരുണ്യരഹിതമായ പെരുമാറ്റമാണു പലപ്പോഴും തിരിച്ചുകിട്ടുക. ഒരിക്കൽ രോഗിയെ മണിമലയിൽ എത്തിച്ച ശേഷം പൊലീസ് സ്റ്റേഷനു സമീപം സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസ് നിർത്തി. ചായ കുടിക്കാൻ പോയി. സ്റ്റേഷനിൽ നിന്ന് പൊലീസുകാരൻ ഇറങ്ങിവന്ന് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടു. കാരണം രോഗഭീതി.  ഉടൻ ആംബുലൻസ് മാറ്റിക്കൊടുത്തു, മണിക്കുട്ടനും രമേഷ് ഗോപിയും ഓർമിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com