ADVERTISEMENT

കൊലപാതകത്തിനു ശേഷം ജീവനൊടുക്കാനുള്ള ഫിലിപ്പിന്റെ ശ്രമം നാടകമാകാമെന്നു മെറിന്റെ ബന്ധുക്കൾ. യുഎസിൽ നിന്നു ലഭിച്ച ചിത്രങ്ങൾ പ്രകാരം കൈത്തണ്ടയുടെ മുകൾ ഭാഗത്ത് അപകടകരമായി മാറാത്ത ഭാഗത്താണു മുറിവുകൾ. ഇതു മനഃപൂർവം കേസ് വഴിതെറ്റിക്കാൻ സൃഷ്ടിച്ചവയാകാമെന്നു ബന്ധുക്കൾ പറയുന്നു.

മെറിനെ ഒന്നിലേറെ തവണ കുത്തുകയും നിലത്തു വീണ മെറിന്റെ ദേഹത്തു കൂടി കാർ കയറ്റുകയും ചെയ്തതു പ്രതിയുടെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണെന്ന് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി എറിക് ലിൻഡർ അമേരിക്കൻ മാധ്യമമായ ലോക്കൽ ടെൻ ഡോട്ട്കോമിനോടു പറഞ്ഞു. ഇയാൾകുറ്റസമ്മതം നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകം മനഃപൂർവം തന്നെ

‘ഫസ്റ്റ് ഡിഗ്രി മർഡർ’ (first degree murder) എന്നാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം. യുഎസിലെ ചില സംസ്ഥാനങ്ങളുടെ നിയമപദാവലിയിൽ കൊലപാതകത്തിന്റെ വർഗീകരണം സൂചിപ്പിക്കുന്ന പ്രയോഗമാണിത്.  ഒരു കൊലപാതകത്തെ ഫസ്റ്റ് ഡിഗ്രിയായി കണക്കാണമെങ്കിൽ അതിൽ പ്രധാനമായി 3 ഘടകങ്ങൾ ഉണ്ടാവണം.

1. പ്രതി മനഃപൂർവം നടത്തിയതാകണം. 2. ആലോചിച്ചുറച്ചു ചെയ്തതാകണം. 3. നേരത്തേ ആസൂത്രണം ചെയ്തതാകണം. ഇതിനായി ദ്രോഹബുദ്ധിയോടെ മുൻകൂട്ടി ചിന്തിച്ചിട്ടുണ്ടെന്നു വ്യക്തമാകണമെന്നാണു യുഎസ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. ഈ നിർവചനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസങ്ങളുണ്ടായേക്കാമെന്നു മാത്രം.

ആസൂത്രിതമാണെന്നു തെളിയിക്കാനായില്ലെങ്കിലും ചിലയിനം കൊലപാതകങ്ങളെ ‘ഫസ്റ്റ് ഡിഗ്രി’ യിൽ പെടുത്താൻ ചില സംസ്ഥാനങ്ങളിൽ നിയമമുണ്ട്. ഇതിൽനിന്നു വ്യത്യസ്തമാണ് സെക്കൻഡ് ഡിഗ്രി മർഡർ. കരുതിക്കൂട്ടിയല്ലാത്തതും എന്നാൽ ന്യായീകരണമില്ലാത്തതുമായ കൊലപാതകങ്ങളെയാണ് ഈ ഗണത്തിൽപെടുത്തുക. ‌‌വധശിക്ഷയോ പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ഫസ്റ്റ് ഡിഗ്രി മർഡർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com