sections
MORE

‘നിന്നേം കൊല്ലും, മോളേം കൊല്ലും, ഞാനും ചാവും’; മെറിനെ നെവിൻ ഇങ്ങനെ ഭീഷണിപ്പെടുത്തി

kottayam news
SHARE

ഭീഷണിയുടെ കാലത്ത് മെറിനെ കൂടെ നിർത്തിയത് മിനിമോൾ

‘നിന്നേം കൊല്ലും, മോളേം കൊല്ലും, ഞാനും ചാവും’– മെറിനെ നെവിൻ ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു മെറിന്റെ സഹപ്രവർത്തകയായ മിനിമോൾ ചൊറിയമ്മാക്കൽ പറഞ്ഞു. ജനുവരിയിൽ നാട്ടിൽ നിന്നു മടങ്ങിയ ശേഷം മെറിൻ‌ യുഎസിൽ താമസിച്ചിരുന്നതു മിനിമോളുടെ വീട്ടിലായിരുന്നു. ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സാണ് തൊടുപുഴ കോടിക്കുളം സ്വദേശിയായ  മിനിമോളും. കോവിഡ് കാലം മുതൽ മിനി മോൾ മെറിനൊപ്പം തന്നെയായിരുന്നു ജോലി നോക്കിയിരുന്നതും.

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വച്ച് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ച കാര്യമൊക്കെ മെറിൻ നേരത്തേ തന്നെ മിനിമോളോടു പറഞ്ഞിരുന്നു. ഇതുമൂലം യുഎസിൽ എത്തിയാൽ തന്നെ കൂടെ താമസിക്കാൻ അനുവദിക്കണമെന്നും മെറിൻ മിനി മോളോട് പറഞ്ഞിരുന്നു. വളരെ നന്നായി ജോലി നോക്കുന്ന, നല്ല സ്വഭാവവുമുള്ള മെറിനെ കൂടെ താമസിപ്പിക്കാൻ തന്റെ വീട്ടുകാർക്കും സമ്മതമായിരുന്നെന്നു മിനിമോൾ പറഞ്ഞു. ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു ക്രൂരതയുണ്ടാകുമെന്നു കരുതിയില്ലെന്നും മിനിമോൾ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA