ADVERTISEMENT

കോട്ടയം ∙ വെള്ളം കയറിയ വീട്ടിൽ കുടുങ്ങിപ്പോയ തൊണ്ണൂറ്റിനാലുകാരിയെ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷിച്ചു. കാരാപ്പുഴ പാലത്തിനു സമീപം വെള്ളരിക്കുഴി ചെല്ലമ്മയെയാണ് അഗ്നിശമന സേനയുടെ റബർ ബോട്ടിൽ കരയ്ക്കെത്തിച്ചത്. ചെറുമകൻ രജനീഷിനൊപ്പമാണ് ചെല്ലമ്മ താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടു തന്നെ വീട്ടിൽ വെള്ളം കയറിത്തുടങ്ങിയിരുന്നു.

ഇന്നലെ രാവിലെ ആയപ്പോഴേക്കും വീട്ടുപകരണങ്ങൾ വീടിനുള്ളിലൂടെ ഒഴുകി നടക്കാൻ തുടങ്ങി. രജനീഷും ഭാര്യ സരിതയും ശ്രമിച്ചിട്ടും ചെല്ലമ്മയെ പുറത്തെത്തിക്കാനായില്ല.വാർഡ് കൗൺസിലർ അനുഷ കൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി ഇവരെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടി. കാരാപ്പുഴയിലെ, നാടക സംഘം ഓഡിറ്റോറിയത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com