ADVERTISEMENT

 

കോട്ടയം ∙ മീനച്ചിലാർ കര കവിഞ്ഞു. നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിൽ.
∙നഗരസഭാ മേഖലയിൽ നാഗമ്പടം, കാരാപ്പുഴ, ചുങ്കം, ഇല്ലിക്കൽ, താഴത്തങ്ങാടി, പാറപ്പാടം, പുളിക്കമറ്റം, 15 ൽ കടവ്, കല്ലുപുരയ്ക്കൽ, പുളിനായ്ക്കൽ, വേളൂർ, തുടങ്ങിയ മേഖലകളിൽ വെള്ളം കയറിയ നിലയിൽ.
∙ പാറപ്പാടം ക്ഷേത്രം വെള്ളത്തിൽ മുങ്ങി
∙. അയ്മനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങൾ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂർഖ്ണ്ഡസാരി, മഹാത്മാ കോളനിഭാഗം, പേരൂർ, പുന്നത്തുറ, മാടപ്പാട് മേഖലയിലും വെള്ളപ്പൊക്കം

kottayam-water-in-house-premise
മീനച്ചിലാർ കരകവിഞ്ഞതോടെ മാടപ്പാട് വയലോരം ഭാഗത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ.

∙പാറേക്കടവ്, പായിക്കാട്, ചാമേലിക്കൂഴി, പുളിമൂട്, ഖാദിപ്പടി, വെച്ചൂർക്കവല, പൂവത്തുംമൂട്, അരയിരം, കിണറ്റിൻമൂട്,പുന്നത്തുറ, കമ്പനിക്കടവ്, താഴത്തുകുടി, കക്കയം, പീച്ചുകുഴി എന്നിവിടങ്ങളിലെ 20 വീടുകളിൽ വെള്ളം കയറി.
∙ കക്കയം കിരാതമൂർത്തി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ ഉൾപ്പെടെ വെള്ളം കയറി.
∙തിരുവാർപ്പ് പഞ്ചായത്തിലെ കുമ്മനം ചെങ്ങളം അയ്മനം പഞ്ചായത്തിന്റെ കല്ലുമട, വല്യാട് പുലിക്കുട്ടിശേരി, ആർപ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖല തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ

∙മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളപ്പൊക്കം. നടപടി എടുക്കാതെ അധികൃതർ. ചുങ്കം -പഴയ സെമിനാരി റോഡിലാണ് ആദ്യം വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടത്. റോഡിൽ വള്ളമിറക്കിയാണ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുകാരെ ക്യാംപുകളിൽ എത്തിച്ചത്.
∙തിരുവാർപ്പ് പഞ്ചായത്തിലെ മാധവശേരി, താമരശേരി, അറുനൂറ്റിമംഗലം, അംബേദ്കർ, പാലത്തറ, പത്തിൽ,തൊണ്ടമ്പ്ര എന്നീ കോളനികളിലെ നൂറിലേറെ വീടുകളിൽ വെള്ളം കയറി.
∙ ചെങ്ങളം, കിളിരൂർ, മലരക്കിൽ, കാഞ്ഞിരം, കുമ്മനം, കളരിക്കൽ, മണിയല, മറ്റത്തിൽ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ പുരയിടങ്ങളും വെള്ളത്തിലായി.

∙അയ്മനം പഞ്ചായത്തിന്റെ കല്ലുമട,കുമ്മന ,വാഴക്കാമറ്റം,അയ്ക്കരമാലി,പ്രാപ്പുഴ,ചേനപ്പാടി,മാടശേരി,വല്യാട്,കല്ലുങ്കത്ര, കുടമാളൂർ,പുലിക്കുട്ടിശേരി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. കുമരകം പഞ്ചായത്തിലെ പൊങ്ങലക്കരി, കവണാർ ആറ്റുചിറ , കുരിശുചിറ, കണ്ണാടിച്ചാൽ തുടങ്ങിയ മേഖലകളിലും വെള്ളമായി.
∙കാലവർഷക്കെടുതി നേരിടാൻ കുമരകത്ത് തയാറെടുപ്പ് തുടങ്ങി. ശക്തമായ മഴയും ഉരുൾപെട്ടലും മൂലം മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ ഈ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നു പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ പറഞ്ഞു.

വെള്ളം കയറിയ റോഡുകൾ 

∙കോട്ടയം -കുമരകം റോഡിൽ അറവുപുഴ, ആറാട്ടുകടവ്, ചിന്മയ സ്കൂൾ ഭാഗം, ഇല്ലിക്കൽ- 15 ൽ കടവ്, ∙ അയ്മനം- കുഴിത്താർ റോഡ്, തിരുവഞ്ചൂർ–പറമ്പുകര റോഡ്,കോട്ടമുറി–പറമ്പുകര, തൂത്തൂട്ടി റോഡ്, ∙മണർകാട് ബൈപാസിൽ പേരൂർ പുളിമൂട് ഭാഗം, അയർക്കുന്നം–കിടങ്ങൂർ റോഡ്, അയർക്കുന്നം–ഏറ്റുമാനൂർ റോഡ്, ∙മണർകാട്–ഏറ്റുമാനൂർ ബൈപാസിൽ നാലുമണിക്കാറ്റ്, ∙കുമരകം മലരിക്കൽ റോഡ്.

കോട്ടയം ജില്ലയിലെ പ്രധാന റോഡുകളുടെ സ്ഥിതി

∙ കെകെ റോഡിൽ നിലവിൽ തടസ്സങ്ങളില്ല
∙ എംസി റോഡിൽ നാഗമ്പടം ചെമ്പരത്തിമൂട്ടിൽ വെള്ളം, വലിയ വാഹനങ്ങൾ മാത്രം കടന്നു പോകും. ചുങ്കം മെഡിക്കല്‍ കോളജ് വഴി വണ്ടി വഴി തിരിച്ച് വിടുന്നു. എംസി റോഡിൽ മറ്റ് ഭാഗങ്ങളിൽ പ്രശ്നമില്ല.
∙ കോട്ടയം–എറണാകുളം റോഡിൽ ആപ്പാഞ്ചിറയിൽ വെള്ളം കയറിയെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നു.
∙ വൈക്കം–കോട്ടയം റോഡിൽ തുറുവേലിക്കുന്ന്, വടയാർ പ്രദേശത്ത് വെള്ളം– ഇരുചക്ര വാഹനങ്ങൾ ഒഴികെ കടന്നു പോകുന്നു.
∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ വെള്ളം– ഗതാഗതം തടസ്സപ്പെട്ടു.
∙ പാലാ–ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വെള്ളം– വലിയ വാഹനങ്ങൾ മാത്രം പോകുന്നു. പാലാ കൊട്ടാരമറ്റത്ത് വെള്ളമുണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നു.
∙ ഏറ്റുമാനൂർ– പാലാ റോഡിൽ കിടങ്ങൂർ കോയിച്ചിറപ്പടിയിൽ വെള്ളം. ഇരുചക്ര വാഹനങ്ങൾ ഒഴികെ കടന്നു പോകുന്നു.
∙ പാലാ–തൊടുപുഴ റോഡിൽ ഗതാഗത തടസ്സം ഇല്ല.
∙ പാലാ–പൊന്‍കുന്നം റോഡിൽ ഗതാഗത തടസ്സം ഇല്ല.
∙ മണർകാട്–പട്ടിത്താനം ബൈപാസിൽ പൂവത്തുംമൂട് ഭാഗത്ത് വെള്ളം. വാഹനങ്ങൾ കടന്നു പോകുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com