ADVERTISEMENT

രാജ്യത്തു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് 6 മാസം തികയുന്നു. 6 മാസം കൊണ്ടു കോട്ടയം ജില്ലയിൽ എന്തു സംഭവിച്ചു ? ഒരന്വേഷണം..

നേട്ടം

ആരോഗ്യ മേഖലയിൽ മുന്നേറ്റം, ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ 

∙സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമായി.

∙കോട്ടയം മെഡിക്കൽ കോളജിന് 40 വെന്റിലേറ്ററുകൾ ലഭിച്ചു.

∙കോട്ടയം ജനറൽ ആശുപത്രി– 19, പാലാ ജനറൽ ആശുപത്രി– 5, വൈക്കം ജനറൽ ആശുപത്രി– 12, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ– ഓരോന്നു വീതം വെന്റിലേറ്ററുകൾ കിട്ടി.

∙ഭൂരിഭാഗം ഒപി വിഭാഗങ്ങളും നവീകരിച്ചു.

∙കോട്ടയം ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ 351 ഐസിയു, സെമി ഐസിയു കിടക്കകൾ സജ്ജമാക്കി

 വെറുതേയിരിക്കുമ്പോൾ വീട്ടിൽ കൃഷി തുടങ്ങി

∙600 ഹെക്ടർ സ്ഥലത്തു പുതിയതായി കൃഷി തുടങ്ങി.

∙5 ലക്ഷം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തു.

∙കൂടുതൽ നാടൻ പച്ചക്കറികൾ വിപണിയിലെത്തി.

∙കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ നട്ടു 

എരുമേലിക്ക് അടുത്തുള്ള കൈതച്ചക്ക തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.  							         ചിത്രങ്ങൾ: മനോരമ
എരുമേലിക്ക് അടുത്തുള്ള കൈതച്ചക്ക തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ. ചിത്രങ്ങൾ: മനോരമ

ലാഭമില്ലാതെ ബസുകൾ തിരക്കുള്ള ബസ് കണ്ടിട്ട് ആറുമാസമായി !

6  മാസം മുൻപ്

∙സർവീസ് നടത്തിയിരുന്നത് 650 സ്വകാര്യ ബസുകൾ.

∙115 കെഎസ്ആർടിസി ബസ് സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്ന്

ഇപ്പോൾ

∙310 സ്വകാര്യ ബസുകൾ ഓടുന്നുണ്ട്.

∙38 കെഎസ്ആർടിസി ബസുകൾ കോട്ടയം ഡിപ്പോയിൽ നിന്ന് ഓടുന്നു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉദാരമായ സമീപനമുണ്ടായാൽ സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

 ടൂറിസം, 6 മാസം മുൻപ് @ കുമരകം

∙ചെറുതും വലുതുമായ 30 റിസോർട്ടുകൾ. 100 വഞ്ചിവീടുകൾ. ധാരാളം ബുക്കിങ്

∙വിദേശ സഞ്ചാരികളെ പലയിടത്തും കാണാം. കുമരകം സജീവം.

ഇപ്പോൾ

∙റിസോർട്ടുകളിൽ പാലിച്ചു തുറന്നു.

∙സഞ്ചാരികൾ അപൂർവമായി എത്തുന്നു.

∙വഞ്ചിവീടുകൾ ചെറിയ തോതിൽ ആരംഭിച്ചു.

നഷ്ടം

റിസോർട്ട് മേഖലയ്ക്ക് 6 മാസത്തിനിടെ 18 കോടി രൂപയുടെ നഷ്ടമെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ കണക്ക്. ഹൗസ് ബോട്ട് മേഖലയ്ക്ക് 6 മാസത്തിനിടെ നഷ്ടം 10 കോടിയെന്നു ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ.

 മീൻ പിടിത്തം, 6 മാസം മുൻപ്

∙മീൻ പിടിക്കാൻ പോയിരുന്നതു നാലായിരത്തോളം തൊഴിലാളികൾ. ആകെ അയ്യായിരത്തോളം പേർ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു

ഇപ്പോൾ

∙മേഖല സജീവമായി തുടങ്ങി. മാർക്കറ്റുകൾ തുറന്നു, കൂടുതൽ തൊഴിലാളികൾ എത്തിത്തുടങ്ങി.

∙വേമ്പനാട്ടു കായലിൽ മീൻ ലഭ്യത കുറഞ്ഞു.

 തിരക്കൊഴി‍ഞ്ഞ് പായിപ്പാട് 

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അതിഥിത്തൊഴിലാളികളി കേന്ദ്രങ്ങളിൽ ഒന്നായ പായിപ്പാട്ട് ഇപ്പോൾ തിരക്കില്ല.

6 മാസം മുൻപ്

∙പായിപ്പാട് കവലയിൽ തിരക്ക്.

∙മുറികൾ താമസിക്കാൻ വാടകയ്ക്കു കൊടുക്കുന്നതു ലാഭമുള്ള ബിസിനസ്.

∙പുലർച്ചെ മുതൽ രാത്രി വൈകും വരെ തുറക്കുന്ന മൊബൈൽ റീചാർജ് കടകൾ, ഇറച്ചി വിൽപന, ബജിക്കടകൾ, മുറുക്കാൻ കടകൾ

ഇപ്പോൾ

∙കവലയിൽ തിരക്കില്ല. അതിഥിത്തൊഴിലാളികൾ വീണ്ടും വരാൻ തുടങ്ങിയിട്ടുണ്ട്.

 റബർത്തോട്ടങ്ങൾ, ആറു മാസം മുൻപ്

∙തോട്ടങ്ങളിൽ അടുത്ത സീസണിലേക്കു തയാറെടുപ്പുകൾ നടക്കുന്ന സമയം.

∙ചെറുകിട കർഷകർ ടാപ്പിങ് തുടർന്നു. ഷീറ്റിനൊപ്പം ഒട്ടുപാൽ ഉൽപാദനത്തിലും ശ്രദ്ധ.

∙8,22,300 ഹെക്ടർ സ്ഥലത്തു ജില്ലയിൽ റബർ കൃഷി. ഇതിൽ ടാപ്പ് ചെയ്തിരുന്നത് 6,63,700 ഹെക്ടർ (റബർ ബോർഡിന്റെ കണക്ക്)

ഇപ്പോൾ

∙55% തോട്ടങ്ങളിൽ മാത്രമാണു റെയിൻ ഗാർഡ് ചെയ്തതെന്നു റബർ ഉൽപാദക സംഘങ്ങൾ.

∙ജൂൺ, ജൂലൈ മാസങ്ങളിലെ ഉൽപാദനം 20% കുറഞ്ഞു. റബർ തോട്ടത്തിൽ കാന്താരി കൃഷി തുടങ്ങി

∙ഷീറ്റ് റബറിനു ഡിമാൻഡ് കൂടിയതു പ്രതീക്ഷ.

∙ഏറ്റക്കുറച്ചിലില്ലാതെ നിൽക്കുന്ന റബർ വില ആശ്വാസവും പ്രതീക്ഷയും.രാജ്യാന്തര മാർക്കറ്റിലെ മാറ്റവും കേരളത്തിൽ റബർ വിലയിൽ അനുകൂല പ്രതികരണമുണ്ടാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com