ADVERTISEMENT

കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ 6,000 സീറ്റുകളിലെങ്കിലും ജയിക്കാൻ കഴിയുംവിധം പ്രവർത്തനം ആവിഷ്കരിക്കാൻ ബിജെപി സംസ്ഥാന ഭാരവാഹികളുടെ മേഖലാ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള പ്രാതിനിധ്യം നാലിരട്ടിയാക്കാന9ാണ് ആലോചന. എസ്എൻഡിപി യോഗവുമായി അടുത്തു നിൽക്കുന്നവരെ സ്ഥാനാർഥികളാക്കണമെന്ന് ബിഡിജെഎസിനോട് ആവശ്യപ്പെടും. ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ വിഭാഗം ആളുകളെ നേരിൽക്കാണാനും അംഗത്വ വിതരണം വർധിപ്പിക്കാനും തീരുമാനിച്ചു.

വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾക്കെതിരെ കേസ് നൽകും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനങ്ങൾ. കേന്ദ്രമന്ത്രി വി. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമൻ നായർ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.ജെ.പ്രമീളാദേവി എന്നിവർ പ്രസംഗിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് തൃശൂരിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com