ADVERTISEMENT

പാമ്പാടി ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നതോടെ അണിയറയിൽ ‘ കൂടുമാറ്റങ്ങളുടെ ’ കാലം.  നേതാക്കന്മാർ കുറച്ചു ഷാളുകളും വാങ്ങി കാറെടുത്തു കറങ്ങാൻ തുടങ്ങി.  പാർട്ടി മാറിപ്പോരാൻ തയാറാകുന്നവരെ അപ്പോൾ തന്നെ ഷാൾ അണിയിച്ചു സ്വീകരിക്കലാണ് തന്ത്രം. പള്ളിക്കത്തോട്ടിൽ  ഒരു നേതാവ് ആഗ്രഹിച്ച സീറ്റ് കിട്ടില്ലെന്നു കണ്ടതോടെ പാർട്ടി മാറി. വൻ സ്വീകരണമാണു ലഭിച്ചത്. ഈ നേതാവിന്റെ പാർട്ടിയും വിട്ടുകൊടുത്തില്ല.  മറ്റൊരു പാർട്ടിയിൽ നിന്ന് അവരും പൊക്കി ഒരാളെ.  കഴിഞ്ഞ തവണ തെങ്ങ് ചിഹ്നത്തിൽ മത്സരിച്ച നേതാവ് ഇത്തവണ പ്ലാവ് ചിഹ്നത്തിൽ മൽസരിക്കുമെന്ന സ്ഥിതിയാണ്. അഞ്ചു വർഷം കാത്തിരുന്നു, ഇനി സീറ്റില്ലാതെ വയ്യ എന്ന കാരണത്താൽ പാർട്ടി വിടുന്നവരുമുണ്ട്. 

ഇതു പോയാൽ       മറ്റൊന്ന് !

ജില്ലാ പഞ്ചായത്ത് സീറ്റിലേക്കു കണ്ണെറിഞ്ഞു നിൽക്കുന്നവരാണ് മിക്ക നേതാക്കളും. കിഴക്കൻ മേഖലയിലെ ഒരു യുവ നേതാവ് മാസങ്ങൾക്കു മുൻപ് തന്നെ ‘ഓപ്പറേഷൻ’ തുടങ്ങി. യുവജനങ്ങളെ സജീവമാക്കി. തന്ത്രങ്ങൾ മുറുക്കിയെങ്കിലും സ്ഥാനാർഥി നറുക്കെടുപ്പിൽ പേരു വീണില്ല. സാരമില്ല, ജില്ലാ പഞ്ചായത്തിൽ സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യായമായും അവകാശവാദമായെന്ന വിചാരത്തിലാണ് നേതാവ് ഇപ്പോൾ. അതുവരെ യുവസംഘങ്ങൾ ഒപ്പം നിൽക്കുമോ എന്ന് ഇനി കണ്ടറിയണം. 

അറിഞ്ഞല്ലോ,  ഭാര്യയാണ് സ്ഥാനാർഥി

കിഴക്കൻ മേഖലയിലെ ഒരു നേതാവ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ ഭാര്യയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ഭാര്യയുടെ ചിത്രം വച്ചാണ് പോസ്റ്റ്.  പാർട്ടി നേതാക്കൾ പോലും തീരുമാനം അറിഞ്ഞത് ഫെയ്സ് ബുക്കിലൂടെയാണ്. ഒരു കാര്യം ഉറപ്പായി. പാർട്ടി സീറ്റ് കൊടുത്താലും ഇല്ലെങ്കിലും വീട്ടുകാരി, അല്ല സ്ഥാനാർഥി മത്സരത്തിന് ഉണ്ടാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com