ADVERTISEMENT

ദാ കടന്നുവരുന്നു, 35 വർഷം വാക്കുകൾ കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും അണികളിൽ    തിരയിളക്കിയ എം.എസ്. താഹ, ഇത്തവണ സ്ഥാനാർഥിയായാണു തിരഞ്ഞെടുപ്പു രംഗത്ത്. മൂന്നര പതിറ്റാണ്ട് സ്ഥാനാർഥികളുടെ ശബ്ദമായിരുന്ന താഹ കാ​ഞ്ഞിരപ്പള്ളി 10-ാം വാർഡിലെ സിപിഎം സ്ഥാനാർഥിയുടെ റോളിലാണ്.1985ൽ 17-ാമത്തെ വയസ്സിൽ അനൗൺസ്മെന്റ് രംഗത്തിറങ്ങി. സ്ഥാനാർഥിയാകുന്നത്      52–ാം വയസ്സിലും. 1990 ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ, ‍ അവതാരകന്റെ റോളിൽ തിളങ്ങിയ താഹയെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്. മഹാരാജ സർക്കസിനു വേണ്ടി  3 മാസം തുടർച്ചയായി അനൗൺസ്മെന്റ് ചെയ്തു. ഹോട്ടലും പലചരക്കുകടയും നടത്തുന്ന താഹ തിരഞ്ഞെടുപ്പ് കഴിയും വരെ ഇവ നടത്താൻ ബന്ധുവിനെ ചുമതലപ്പെടുത്തി. ഭാര്യ: സൈനബ. മക്കൾ: ആഷിക് , ആഷ്ന,

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com