ADVERTISEMENT

കോട്ടയം ∙ വാക്സീൻ എത്തി. കുത്തിവയ്പിനു 2 ദിവസം മാത്രം. നാളെ വൈകിട്ടോടെ ദൂരെയുള്ള വിതരണ കേന്ദ്രങ്ങളിലേക്കു വാക്സീൻ അയച്ചു തുടങ്ങും. 16നു രാവിലെ 9 മുതൽ 9 കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കു കുത്തിവയ്പ് ആരംഭിക്കും. 900 പേർക്കാണ് ഓരോ ദിവസവും കുത്തിവയ്പ്.ഒരാൾക്ക് 2 ഡോസ് മരുന്നാണ് നൽകുക.

ഏകദേശം 14,500 പേർക്ക് നൽകാനുള്ള വാക്സീനാണ് എത്തിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കുത്തിവയ്പിന് 23,839 ആരോഗ്യ പ്രവർത്തകരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത് കൊച്ചിയിൽ നിന്നാണ് 9 കോൾഡ് ബോക്സുകളിലായി 29,170 ഡോസ് കോവിഷീൽഡ് വാക്സീൻ കോട്ടയം ജനറൽ ആശുപത്രിയിലെ കേന്ദ്രീകൃത സ്റ്റോറിൽ എത്തിച്ചത്.

ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. സി.ജെ. സിതാരയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. എരുമേലി ഭാഗത്തേക്കുള്ള വാക്സീൻ ബോക്സുകൾ നാളെ നൽകും. ജനറൽ ആശുപത്രിയിൽ നിന്നു പെട്ടെന്ന് എത്തിക്കാവുന്ന സ്ഥലങ്ങളിലേക്ക് 16നു രാവിലെ നൽകും. 

9 വിതരണ കേന്ദ്രങ്ങൾ

1. പാലാ ജനറൽ ആശുപത്രി

2. ഉഴവൂർ കെ.ആർ.നാരായണൻ സ്മാരക സ്പെഷ്യൽറ്റി ആശുപത്രി

3. വൈക്കം താലൂക്ക് ആശുപത്രി

4. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

5. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ

6. കോത്തല ഗവ ആയുർവേദ ആശുപത്രി

7. ചങ്ങനാശേരി ജനറൽ ആശുപത്രി

8. ഇടയരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

9. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com