ADVERTISEMENT
ഏറ്റുമാനൂർ ∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. വെള്ളിയാഴ്ച വൈകിട്ട് പള്ളിക്കു സമീപം താമസിക്കുന്നവർ കാണിക്കവഞ്ചിയുടെ താഴ് അറുത്ത നിലയിൽ കണ്ടതോടെയാണ് പള്ളിയിൽ മോഷണം നടന്നതായി ഭാരവാഹികൾ അറിയുന്നത്. ഭാരവാഹികൾ പള്ളിയിൽ എത്തി നടത്തിയ പരിശോധനയിൽ പള്ളിയുടെ വാതിൽ തകർത്തതായും ഓഫിസ് മുറിയിലെ സിസിടിവി ക്യാമറകൾ തകർത്തതായും കണ്ടെത്തി.  പണം അപഹരിക്കാൻ മോഷ്ടാവിനു സാധിച്ചില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com