ADVERTISEMENT

കൂട്ടിക്കൽ ∙ 20 വർഷങ്ങൾക്ക് ശേഷം വില്ലേജ് ഓഫിസിന് പുതിയ മുഖം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കെട്ടിടം പെയിന്റ് ചെയ്തു. നിറം മങ്ങി മേൽക്കൂരയിൽ കാടുകൾ വളർന്ന് പായൽ പിടിച്ചു കിടന്ന ഓഫിസ് നവീകരിക്കണം എന്നുള്ള നാളുകളായുള്ള ആവശ്യമാണ്. ഇതേ തുടർന്നാണ് തഹസിൽദാരുടെ അനുമതിയോടെ ഓഫിസ് പരിധിയിലുള്ള ചില ആളുകളുടെ സഹായത്തോടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.  

വില്ലേജ് ഓഫിസർ എ.എസ്.മുഹമ്മദ് ഉൾപ്പെടെ ഗീത ഗോപാലൻ, മേരി തോമസ്, അബൂബക്കർ, വിഷ്ണു, വാസന്തി തുടങ്ങിയവരും നാട്ടുകാരും പെയിന്റിങ് ജോലികളിൽ പങ്കാളികളായി.1980 കാലത്ത് പൂഞ്ഞാർ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കൽ വില്ലേജ് രൂപീകരിച്ചത്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജിന് കുപ്പായക്കുഴിയിൽ മൈക്കിൾ എ. കള്ളിവയലിൽ സൗജന്യമായി സ്ഥലം നൽകിയതോടെ പുതിയ കെട്ടിടം നിർമിച്ച് 2000ൽ ഇവിടേക്ക് മാറി. പിന്നീട് യാതൊരു നവീകരണവും നടന്നിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com