ADVERTISEMENT

മള്ളിയൂർ ∙ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഖില ഭാരത ഭാഗവതാമൃത സത്രത്തിനു തുടക്കമായി. ഫെബ്രുവരി രണ്ടിനാണു ശതാബ്ദി സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങുകൾ.മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, തൃശൂർ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ, വെൺമണി കൃഷ്ണൻ നമ്പൂതിരി, ഗുരുവായൂർ കേശവൻ നമ്പൂതിരി, പുല്ലൂർമണ്ണ് രാമൻ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി എന്നിവരാണ് ഭാഗവതാമൃത സത്രം ആചാര്യന്മാർ.മാഹാത്മ്യ പ്രഭാഷണത്തിനു ശേഷം ഈറോഡ് രാജാമണി ഭാഗവതർ ഉദ്ഘാടനം ചെയ്തു. മള്ളിയൂർ ‍പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിമാരായ ശങ്കരൻ തന്ത്രി, ശിവകുമാർ പട്ടേരി എന്നിവർ പങ്കെടുത്തു.

ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയെ കുറിച്ച് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി രചന നിർവഹിച്ച് ടി.എസ്.രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത ശ്രീമള്ളിയൂർ ഹംസഗീതം എന്ന സംഗീത ആൽബം ഈറോഡ് രാജാമണി ഭാഗവതർ ‍പ്രകാശനം ചെയ്തു.9 ദിവസം നീണ്ടുനിൽക്കുന്ന സത്രത്തിൽ വിവിധ ആചാര്യന്മാർ പ്രഭാഷണം നടത്തും. 28നു ശ്രീകൃഷ്ണാവതാരം, 30നു രുക്മിണീസ്വയംവരം. ഫെബ്രുവരി ഒന്നിനു ഭാഗവത സമർപ്പണത്തോടെ സത്രം സമാപിക്കും. 2നു 11നു ജന്മശതാബ്ദി സമ്മേളനം, മള്ളിയൂർ ശങ്കരസ്മൃതി മണ്ഡപം ശിലാസ്ഥാപനം, ശങ്കരസ്മൃതി പുരസ്കാര സമർപ്പണം തുടങ്ങിയവ നടത്തും. 26നു ദീപക്കാഴ്ച. 

ഇന്നു മുതൽ ഫെബ്രുവരി ഒന്നു വരെ എല്ലാ ദിവസവും 11.30നു കലാമണ്ഡപത്തിൽ‍ എൻ.അജിതൻ നമ്പൂതിരി മള്ളിയൂർ ശങ്കരസ്മൃതി പ്രഭാഷണം നടത്തും. ഭാഗവതാമൃത സത്രത്തിൽ ഇന്ന് വ്യാസ നാരദ സംവാദം മുതൽ ചതുശ്ലോകീ ഭാഗവതം വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യുക. വൈകിട്ട് 7.30നു ചക്കംകുളങ്ങര ഭജന സമിതിയുടെ സമ്പ്രദായ ഭജന.പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. സർക്കാർ നിർദേശം അനുസരിച്ചു മാത്രമായിരിക്കും പ്രവേശനം. സത്ര ചടങ്ങുകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ Malliyoor ഫെയ്സ്ബുക് പേജിലും Malliyoor Temple യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com