ADVERTISEMENT

കുറവിലങ്ങാട് ∙മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ കൊടിയേറി. ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നാളെയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുനാൾ ആഘോഷം. ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റിനു മുഖ്യ കാർമികത്വം വഹിച്ചു. ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. തോമസ് മലയിൽ പുത്തൻപുര, ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമികരായി.

പള്ളിയുടെ ഉൾഭാഗത്ത് നടക്കുന്ന വിവിധ ചടങ്ങുകളിൽ 100 പേർക്കാണ് ഒരുസമയം പ്രവേശനം. പ്രദക്ഷിണത്തിൽ 200 പേരുടെ പങ്കാളിത്തം. തിരുസ്വരൂപങ്ങളും മുത്തുക്കുടകളും വഹിക്കുന്നവർ, കാർമികർ എന്നിവർ മാത്രമാകും പ്രദക്ഷിണത്തിൽ അണിചേരുക. ഇന്നു പുലർച്ചെ 5നു തിരുസ്വരൂപ പ്രതിഷ്ഠ, 8.45നു ചെറിയ പള്ളിയിൽ അഖണ്ഡ ജപമാല ആരംഭം, 5നു മാർ ജേക്കബ് മുരിക്കൻ മുഖ്യ കാർമികത്വം വഹിക്കുന്ന കുർബാന. 8നു ജൂബിലി കപ്പേളയിൽ പ്രദക്ഷിണ സംഗമം. പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണം പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവുമായി സംഗമിക്കും. ഓരോ പ്രദക്ഷിണത്തിലും 50 പേർ വീതം പങ്കെടുക്കും. ജൂബിലി കപ്പേളയിൽ സംഗമിക്കുമ്പോൾ 200 പേർ. നാളെ ഉച്ചയ്ക്ക് ഒന്നിനാണ് കപ്പൽ പ്രദക്ഷിണം.

ചടങ്ങുകളിൽ വ്യത്യാസമില്ല. പങ്കെടുക്കുന്നത് 200 പേർ മാത്രം. കടപ്പൂര് കരയിൽ നിന്നു 100 പേർ. ഇടവകയിലെ വിശ്വാസികൾ ഉൾപ്പെടെ 100 പേർ. കപ്പൽ വഹിക്കാൻ കടപ്പൂര് നിവാസികൾ. തിരുസ്വരൂപങ്ങൾ കാളികാവ് കരക്കാരും മുത്തുക്കുടകൾ മുട്ടുചിറ കണിവേലിൽ കുടുംബവും വഹിക്കും. തിരുനാൾ ചടങ്ങുകൾ kuravilangad church tv എന്ന യുട്യൂബ് ചാനൽ, kuravilangad church ഫെയ്സ്ബുക് പേജ്, ഇൻസ്റ്റഗ്രാം പേജ് എന്നിവയിൽ തത്സമയം. ദർശനത്തിന് എത്തുന്ന വിശ്വാസികൾക്കു കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ സന്ദേശങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com