ADVERTISEMENT

കോട്ടയം∙ ഇത് കോവിഡ് പോസിറ്റീവായ ആളുടെ യാത്ര മാത്രമല്ല മനസുമുഴുവൻ പൊസിറ്റീവായ ആളുടെ സ്നേഹസഹായ യാത്രയാണ്. ചങ്ങനാശേരിക്ക് അടുത്തുള്ള സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയുടെ എസ്എസ്എൽസി പരീക്ഷയ്ക്കിടയിലാണ് വില്ലനായി കോവിഡ് എത്തിയത്. ഏപ്രിൽ 12 തിങ്കളാഴ്ച ചെറിയ പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് പൊസിറ്റീവ് ആയി. എങ്ങനെ പരീക്ഷ എഴുതാൻ എങ്ങനെ പോകും എന്നു വിഷമിച്ചിരുന്നപ്പോൾ സമീപവാസിയായ യുവാവ് ആ ദൗത്യം ഏറ്റെടുത്തു. ഒരാഴ്ചയ്ക്കു ശേഷം ശനിയാഴ്ച അദ്ദേഹത്തിനും കോവിഡ് പൊസിറ്റീവായി. 

 

തിങ്കളാഴ്ച പരീക്ഷയ്ക്ക് കുട്ടിയെ സ്കൂളിലെത്തിക്കാൻ മാർഗം അന്വേഷിച്ച് കുടുംബാംഗങ്ങളും സ്കൂൾ അധികൃതരും ഞായറാഴ്ച പല വാതിലുകളിലും മുട്ടിയെങ്കിലും ഒന്നും ശരിയായില്ല, ചിലർ വളരെ വലിയതുക പ്രതിഫലം ചോദിക്കുകയും ചെയ്തു. ഒടുവിൽ കുട്ടിയുടെ പിതാവിന്റെ അഭ്യർഥന ഡിവൈഎഫ്െഎ പ്രവർത്തകരുടെ അടുത്ത് എത്തി. അപ്പോൾ തന്നെ ഡിവൈഎഫ്െഎ പാലമറ്റം യൂണിറ്റിലെ രണ്ടു യുവാക്കൾ അതിനു തയാറായി എത്തി. പിപിഇ കിറ്റിട്ട് തയാറായ കുട്ടിയെയുമായി അവർ പരീക്ഷാകേന്ദ്രത്തിലെത്തി. 

 

ഒരൊറ്റ ചോദ്യമേ ഇൗ കുട്ടിയുടെ മാതാപിതാക്കൾക്ക് സർക്കാരിനോടു ചോദിക്കാനുള്ളൂ. ‘‘കോവിഡ് പൊസിറ്റീവ് ആയ വിദ്യാർഥികളും പരീക്ഷ എഴുതണം എന്നു പറയുമ്പോൾ അവർ എങ്ങനെ സ്കൂളിൽ എത്തും എന്നൊരു ചിന്ത നിങ്ങൾക്കുണ്ടോ? അവർക്കും മറ്റുള്ളവർക്കും സുരക്ഷയൊരുക്കി പരീക്ഷ എഴുതാൻ പോകാൻ വാഹനം സർക്കാർ സംവിധാനത്തിൽ ക്രമീകരിക്കേണ്ടതല്ലേ, വീട്ടിൽ കുട്ടിക്കൊപ്പം പൊസിറ്റീവായി ഇരിക്കുന്ന മാതാപിതാക്കളോ ബന്ധുക്കളോ അധ്യാപകരോ ഒക്കെയാണോ വാഹനം ക്രമീകരിക്കാൻ ഒാടി നടക്കേണ്ടത്’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com