ADVERTISEMENT

കോട്ടയം ∙ 77 ദിവസങ്ങൾക്കു ശേഷം ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 300നു താഴെയെത്തി. ഇന്നലെ 287 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3, 968 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.23 ശതമാനം. 834 പേർ കോവിഡ് മുക്തരായി. 4,409 പേരാണ് ചികിത്സയിലുള്ളത്.

പ്രതീക്ഷ നൽകി ടിപിആർ

ഒരാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശാവഹമാണ്. 10ൽ താഴെയായിരുന്നു പല ദിവസവും നിരക്ക്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ട്. നാളെയാണു തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ടിപിആർ അവലോകനം ചെയ്ത് ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിക്കുന്നത്.

വാക്സീൻ വിതരണം

ഇന്ന് 82 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്സീൻ നൽകും. 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സീൻ. 80 ശതമാനം ആദ്യ ഡോസുകാർക്കും 20 ശതമാനം രണ്ടാം ഡോസുകാർക്കും നൽകും. www.cowin.gov.in വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ബുക്ക് ചെയ്തവർക്കാണു ലഭിക്കുക.

കഴിഞ്ഞ ആഴ്ചയിൽ ജില്ലയിലെ ടിപിആർ

തീയതി, ടിപിആർ ശതമാനം
∙14    10.55
∙15   7.69
∙16   10.29
∙17   8.33
∙18   7.36
∙19   8.35
∙20 9.29
∙ഇന്നലെ 7.23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com