ADVERTISEMENT

കാരിത്താസ് കുടുംബത്തിലെ ഓരോ ഹൃദയങ്ങളിലും ഒരു വലിയ നീറ്റൽ ബാക്കി വെച്ചാണ് റിറ്റോ മെറിൻ മാത്യു നമ്മളോട് യാത്ര പറഞ്ഞത്. അടുപ്പമുള്ളവർക്കിടയിൽ റിറ്റോപ്പിയായിരുന്നു അവൾ. ഒരുപാട് സങ്കടങ്ങളെ ഉള്ളിലൊളിപ്പിച്ച് എപ്പോഴും ചിരിക്കുന്ന റിറ്റോയുടെ  മുഖം നമ്മുടെയെല്ലാം ഹൃദയത്തിൽ ഇന്ന് വല്ലാത്തൊരു ഭാരമാണ്.

കാൻസറും ഒപ്പമെത്തിയ കോവിഡുമാണ് റിറ്റോയുടെ ജീവൻ കവർന്നെടുത്തത്. റിറ്റോയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതിനു മുൻപ് പ്രാർത്ഥനകഴിഞ്ഞ് ഇറങ്ങിവന്ന ബിനുവച്ചൻ (ഡയറക്ടർ, കാരിത്താസ് ഹോസ്പിറ്റൽ) പതറിയ ശബ്ദത്തിൽ പറഞ്ഞു. ‘എടാ അവൾ എന്നോട് പറഞ്ഞത് ഞാന്‍ തിരിച്ചു വരുമെന്നാണ്’.  ആറുമാസമായി അവൾ അവധിയിലാണ്. വർക്ക് എല്ലാം പെന്‍ഡിങ്ങിലാണ്. എന്തോ വേറൊരാളെ വെക്കാൻ തോന്നുന്നില്ല. അവൾ വരും എന്ന വലിയ ആഗ്രഹവും പ്രതീക്ഷയും അതായിരുന്നു ആ വാക്കുകളിൽ....

ഒരു പിതാവിന്റെ കരുതലും നോവും തണലുമായി ഈ ആറുമാസവും ആ കുടുംബത്തിനൊപ്പം ബിനു അച്ചനുണ്ടായിരുന്നു. കാരിത്താസ് കുടുംബത്തിലെ ഓരോ വ്യക്തികളോടും അവരുടെ മേഖലകളോടും കരുതലുള്ള ഒരു നല്ല ഇടയനാണ് നമ്മളെ നയിക്കുന്നത് എന്നത് സന്തോഷവും അഭിമാനവും മാത്രമല്ല... സുരക്ഷിതത്വവുമാണ് പകർന്നു നൽകുന്നത്. കൂട്ടുകാരി ദൈവസന്നിധിയിൽ ഒരു മാലാഖയായി വേദനകളില്ലാതെ സന്തോഷത്തോടെ ആയിരിക്കാൻ

പ്രാർത്ഥനയോടെ...
മാത്യൂസ് ജോസഫ്പി
ആർഒ, കാരിത്താസ് ഹോസ്പിറ്റൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com