ഒന്നാം ഡോസ് വാക്സീൻ സ്വീകരിക്കുന്നവർ 100%; സമ്പൂർണ വാക്സിനേഷനിലേക്ക് വാഴൂർ പഞ്ചായത്ത്

SHARE

വാഴൂർ ∙ കോവിഡ് വാക്സീൻ ഒന്നാം ഡോസിൽ സമ്പൂർണ വാക്സിനേഷനിലേക്കു വാഴൂർ പഞ്ചായത്ത്. പഞ്ചായത്തിലെ 100 % പേർക്കും രണ്ടു ദിവസത്തിനകം ഒന്നാം ഡോസ് വാക്സിനേഷൻ നൽകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് വി.പി.റെജി അറിയിച്ചു. വാഴൂർ പഞ്ചായത്ത് നിവാസികളായ 18 വയസ്സിനു മുകളിൽ പ്രായമുള്ള 21980 പേർക്കും നിലവിൽ സ്ഥലത്തുള്ള 95 % പേർക്കും ഒന്നാം ഡോസ് വാക്സിനേഷൻ നൽകി.

ഈ പ്രായപരിധിയിലുള്ള വാഴൂർ നിവാസികളിൽ 2200 പേർ തൊഴിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തും ജോലി ചെയ്യുന്നവരാണ് വാഴൂർ പഞ്ചായത്ത് നിവാസികളെ കൂടാതെ പഞ്ചായത്തു പരിധിയിൽ ജോലിക്ക് എത്തിയിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒന്നാം ഡോസ് വാക്സിനേഷൻ നൽകി. കോവിഡ് പോസിറ്റീവായി 100 ദിവസം തികയാത്തവർക്കു വാക്സിനേഷൻ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ഡോസ് വാക്സിനേഷന് 84 ദിവസമായ മുഴുവൻ പേർക്കും രണ്ടാം ഡോസ് വാക്സിനേഷൻ നൽകിക്കഴിഞ്ഞു.

കിടപ്പുരോഗികൾക്ക് വാക്സീൻ നൽകുന്നതിന് നിലവിലുള്ള പാലിയേറ്റീവ് വിഭാഗത്തിന് പുറമേ ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രത്യേക ടീമിനെ പഞ്ചായത്ത് സഹായത്തോടു കൂടി കുടുംബാരോഗ്യ കേന്ദ്രം നിയോഗിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പ്രത്യേകം വാക്സിനേഷൻ ക്യാംപുകളിലെത്തിയ ആരോഗ്യ പ്രശ്നമുള്ളവർക്കു വാഹനങ്ങളിൽ തന്നെ ഇരുത്തി വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയിരുന്നു. ഇനിയും ഒന്നാം ഡോസ് വാക്സിനേഷൻ ലഭിക്കുവാനുള്ള ആരെങ്കിലുമുണ്ടെങ്കിൽ കുടുംബാരോഗ്യകേന്ദ്രം അധികൃതരുമായും ജനപ്രതിനിധികളുമായോ ആശാപ്രവർത്തകരുമായോ അടിയന്തരമായി ബന്ധപ്പെടണമെന്നു പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA