ഐഫോണിനു വിലയായി കടലാസു പൊതിയിൽ 'പണം'; അഴിച്ചു നോക്കിയപ്പോൾ വെള്ള പേപ്പറുകൾ

വിഷ്ണു
SHARE

കോട്ടയം ∙ കറൻസി നോട്ടുകളെന്ന വ്യാജേന കടലാസ് പൊതി നൽകി 94,000 രൂപ വില വരുന്ന ഐഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ പ്ലാവിളയിൽ വിഷ്ണുവിനെയാണ് (29) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ നീലംപേരൂർ സ്വദേശിയായ ഡോണിയുടെ ഐഫോണാണ് തിരുനക്കര ഭാഗത്തെ ഇടവഴിയിൽ വച്ച് ഞായർ വൈകിട്ടോടെ തട്ടിയെടുത്തത്. 

പൊലീസ് പറയുന്നത്: പഴയ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ സൈറ്റ് വഴി ഡോണി ഐഫോൺ വിൽപനയ്ക്കു വച്ചു. പരസ്യം കണ്ടു ഫോൺ വാങ്ങാൻ താൽപര്യമുണ്ടെന്ന് വിഷ്ണു അറിയിക്കുകയും തിരുനക്കര ഭാഗത്ത് വിളിച്ചുവരുത്തുകയുമായിരുന്നു. ഇവിടത്തെ ഇടവഴിയിൽ വച്ച് ഡോണിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങിയ വിഷ്ണു കറൻസി നോട്ടുകളെന്ന വ്യാജേന കടലാസ് പൊതി നൽകി.

ഡോണി പൊതി അഴിച്ചു നോക്കിയപ്പോഴാണ് വെള്ള പേപ്പറുകൾ അടുക്കിവച്ചത് കണ്ടത്. ഇതിനിടെ വിഷ്ണു രക്ഷപ്പെടാൻ ഓടിയെങ്കിലും നാട്ടുകാർ പിടികൂടി. സ്ഥലത്ത് എത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണ, എസ്ഐ ടി.ശ്രീജിത്ത്, സിപിഒ മുഹമ്മദ് ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 2009ൽ നഗരത്തിലെ വെട്ടുകേസ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.

English summery: Youth theft iphone, lands in police custody

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA