സ്ഥലം വിറ്റു നൽകാമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ച കേസ്; രണ്ടുപേർ പിടിയിൽ

SHARE

പള്ളിക്കത്തോട് ∙ സ്ഥലം വിറ്റു നൽകാമെന്നു പറഞ്ഞു  യുവതിയെ പീഡിപ്പിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. ഇളംപള്ളി പുല്ലാനിത്തകിടി ഇല്ലിക്കൽ സുധീപ് ഏബ്രഹാം (50), വാഴൂർ ടിപി പുരം കണ്ണംപുറത്ത് വടക്കേതിൽ ജയ്സൺ കെ.ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുടുംബത്തിനു പണത്തിന് ആവശ്യം വന്നതിനാൽ മറ്റൊരു കുടുംബത്തെ സമീപിച്ചിരുന്നു. ഇവരുടെ സ്ഥലം വിറ്റു നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞതിനാലാണ് സ്ഥലം വിൽപനയ്ക്കു യുവതി ശ്രമിച്ചത്.

സുധീപും ജയ്സണും ചേർന്നു സ്ഥലം വിറ്റു നൽകാമെന്നു പറഞ്ഞ് ഇവരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ സുദീപിന്റെ വീട്ടിലെത്തിച്ചാണ് പീഡനം നടത്തിയത്. യുവതിയുടെ പരാതിയെ തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.പ്രദീപ്, എസ്ഐ മോഹനകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ  പിടികൂടിയത്.എസ്ഐമാരായ സജികുമാർ, വി.കെ.രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA