കാർ തടഞ്ഞു, കൈലി കൊണ്ട് മുഖം മൂടി കവർച്ച; ലക്ഷ്യമിട്ടത് ടൗണിലെ സ്വർണവ്യാപാരിയെ, പക്ഷേ...

വ്യാപാരിയുടെ കാർ തടഞ്ഞു നിർത്തി പണം കവർന്ന സംഭവത്തിൽ അറസ്റ്റിലായ ഹരികൃഷ്ണൻ, ആൽബിൻ, രാജേഷ്, അഭിജിത്ത്.
SHARE

പൊൻകുന്നം ∙ വ്യാപാരിയുടെ കാർ രാത്രി തടഞ്ഞു നിർത്തി പണം കവർന്ന സംഭവത്തിൽ 4 യുവാക്കൾ അറസ്റ്റിൽ. ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തമ്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26), തൊണ്ടുവേലി കൊന്നയ്ക്കാപറമ്പിൽ ഹരികൃഷ്ണൻ (24), വേമ്പനാട്ട് രാജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

അഭിജിത്തിനെ ചേനപ്പാടിയിൽ നിന്നും മറ്റ് 3 പേരെ എറണാകുളം ഇടപ്പള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് കത്തിയും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു. പൊൻകുന്നത്തെ ബേക്കറി  ജീവനക്കാരനായ അഭിജിത്താണ് മറ്റ് 3 പ്രതികൾക്കൊപ്പം ചേർന്ന് മോഷണം ആസൂത്രണം ചെയ്തതത്. 

ലക്ഷ്യമിട്ടത് സ്വർണവ്യാപാരിയെ 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊൻകുന്നം കല്ലറയ്ക്കൽ സ്റ്റോഴ്സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫിനെ ആക്രമിച്ച് 25,000 രൂപ കവർന്നത്. ടൗണിലെ സ്വർണ വ്യാപാരിയെ ലക്ഷ്യമിട്ടാണ് സംഘം പദ്ധതി തയാറാക്കിയതെന്നും അത് നടക്കാതെ പോയതിനാലാണ് കെ.ജെ.ജോസഫിന്റെ കാറിനെ പിന്തുടരാൻ പദ്ധതി മാറ്റിയതെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ പറഞ്ഞു.

പൊലീസ് പറയുന്നത്:  തച്ചപ്പുഴയ്ക്കു സമീപം  വാഹനം തടഞ്ഞ്  പ്രതികളിൽ ഒരാൾ ഉടുത്തിരുന്ന കൈലി കൊണ്ട് ജോസഫിന്റെ മുഖം മൂടി. കാറിന്റെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ കൈക്കലാക്കി കടന്നു. സംഭവത്തിന് ശേഷം 4 പേരും പരുന്തുംപാറയിൽ എത്തി മദ്യപിച്ചു. പൊലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കി അഭിജിത്ത് ഒഴികെയുള്ളവർ ഇടപ്പള്ളിയിലേക്കു പോയി.

സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഹരികൃഷ്ണന്റെ പിതാവിന്റെ പേരിലുള്ള ബൈക്ക് കണ്ടെത്തിയതാണു പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്  അജിത്തും കൂട്ടരും പിടിയിലാവുകയായിരുന്നു.  രാജേഷ് കഞ്ചാവ് കേസിൽ നേരത്തെ പിടിയിലായിട്ടുണ്ട്. അഭിജിത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിലെ പ്രതിയെ സഹായിച്ച സംഭവത്തിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതികളുടെ വിരലടയാളം കാറിൽ നിന്നു ലഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്ഐമാരായ ടി.ജി.രാജേഷ്, സിപിഒമാരായ റിച്ചാർഡ് സേവ്യർ, ജയകുമാർ, സി.എ.ലേഖ, കെ.ബിബിൻ, അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA