ADVERTISEMENT

വൈക്കം ∙ ചെമ്മനത്തുകരയിൽ കുളത്തിൽ കണ്ടെത്തിയ അസ്ഥികൂടം 18നും 30നും ഇടയിൽ പ്രായമുള്ള യുവാവിന്റേതെന്ന് വിശദമായ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി ഡിവൈഎസ്പി. എ.ജെ.തോമസ് പറഞ്ഞു. 160 മുതൽ 167 സെന്റീമീറ്റർ വരെ ഉയരമുള്ള യുവാവിന്റേതാണ്. കാൽമുട്ടിനു താഴെ ഒടിവ് സംഭവിച്ചു കൂടിയോജിച്ചിട്ടുണ്ട്. അസ്ഥികൂടത്തിന് 10 മുതൽ 20 വരെ വർഷം പഴക്കമുള്ളതായി കോട്ടയം ഫൊറൻസിക് ലാബിൽ ഡോ. വികെ.ജയിംസ്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 

നിലവിൽ പ്രദേശത്തു നിന്നു കാണാതായ 3 പേരുടെ ഡിഎൻഎ ടെസ്റ്റിനായി രക്തസാംപിൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ഒഴികെ രണ്ടു പേരും യുവാക്കളാണ്. 1994ൽ വൈക്കം പോളശേരി രഘു (29), 2000ൽ ചെമ്മനത്തുകര കളപ്പുരയ്ക്കൽ മാത്യുവിന്റെ മകൻ സാജു (21) എന്നിവരെ പ്രദേശത്തു നിന്നു കാണാതായിട്ടുണ്ട്.

രഘു മൂന്നു തവണ ഓരോ വർഷം വീതം നാട്ടിൽ നിന്നു മാറിനിന്നിട്ടുണ്ട്. ഇതിനിടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടോ എന്നത് വീട്ടുകാർക്ക് അറിയില്ല. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാകൂ. കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നു കാണാതായ യുവാക്കളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കയർ നിർമാണത്തിനു തൊണ്ട് ചീയാൻ ഇട്ടിരുന്ന ചെമ്മനത്തുകര ടി.ആർ.രമേശന്റെ കുളത്തിൽ നിന്ന് ഓഗസ്റ്റ് 17നാണ് അസ്ഥികൂടം കണ്ടെത്തിയത്.

English Summery: Human Skelton Found at pond in kottayam District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com