കിടപ്പുമുറിയിൽ യുവാവ് മരിച്ചനിലയിൽ; കിടപ്പുമുറിയിൽ നിന്ന് അടുക്കള ഭാഗം വരെ രക്തം

   ടിബിൻ
ടിബിൻ
SHARE

കുമരകം ∙ വീടിന്റെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനു സമീപം ദീപ കോട്ടേജിൽ പരേതനായ ശശിധരന്റെ മകൻ ടിബിൻ (39) ആണു മരിച്ചത്. കട്ടിലിനു താഴെ രക്തത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ടിബിൻ വീട്ടിൽ തനിച്ചായിരുന്നു. സ്വന്തം വീട്ടിൽ നിന്ന് ഇന്നലെ രാവിലെ 8ന് ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിൻ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയ ദീപ ജോലിക്കു പോകാൻ വരുന്ന വഴിയാണ് വീട്ടിൽ കയറിയത്. ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയിൽ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ     തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ്. 

ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. മനോജ്, എസ്ഐ എസ്. സന്തോഷ് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. ജംക്‌ഷനിൽ മൊബൈൽ കട നടത്തുകയാണ് ടിബിൻ. സംസ്കാരം ഇന്നു നടക്കും. മകൾ: നിവേദ്യ.

English Summary: Young man found dead in bedroom; Blood from the bedroom to the kitchen area

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA